KeralaNattuvarthaLatest NewsNews

പിടിമുറുക്കി കോവിഡ്, 4 പേര്‍ക്ക് കൂടി കോവിഡ് ലക്ഷണമെന്ന് ആരോ​ഗ്യപ്രവർത്തകർ

അബുദാബി കൊച്ചി പ്രത്യേക വിമാനത്തില്‍ എത്തിയ ആള്‍ക്കാണ് രോഗം

കൊച്ചി; കൊച്ചിയില്‍ 4 പേര്‍ക്ക് കോവിഡ് ലക്ഷണം,, രോഗലക്ഷണം പ്രകടിപ്പിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,, ദുബായി, ലണ്ടന്‍, മനില എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രവാസികള്‍ക്കാണ് രോഗലക്ഷണം,, ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരു ഗര്‍ഭിണിയുമുണ്ടെന്ന് റിപ്പോർട്ടുകൾ.

എന്നാൽ എറണാകുളത്ത് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,, മെയ് 18 ന് അബുദാബി കൊച്ചി പ്രത്യേക വിമാനത്തില്‍ എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശിയായ 38 വയസ്സുകാരന്‍ എറണാകുളം മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു. ഇതോടെ എറണാകുളത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4 ആയി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button