KeralaNattuvarthaLatest NewsNewsCrime

ലൈൻമാൻ ‘ഭാര്യയെ ഒളിഞ്ഞ് നോക്കിയെന്ന് ആരോപണം’: കെഎസ്ഇബി ഓഫീസിൽ കയറി കൂട്ട ആക്രമണം; 3 പേർ അറസ്റ്റിൽ

താനൂർ; കെഎസ്ഇബി ഓഫീസിൽ കയറി ജീവനക്കാരനെ മർദ്ദിച്ചവശാനിക്കിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു, ചാപ്പപ്പടി സ്വദേശികളായ പൗറകത്ത് എറമുള്ളാന്റെ മകൻ ഉനൈസ് മോൻ(20), കൊറുവന്റെ പുരക്കൽ ഹൈദ്രോസ്‌ കുട്ടിയുടെ മകൻ റാഫി (37), കാച്ചിന്റെ പുരക്കൽ ഹനീഫയുടെ മകൻ നസറുദ്ദീൻ (24) എന്നിവരാണ് അറസ്റ്റിലായതെന്ന പോലീസ്.

ചാപ്പപ്പടിയിൽ ലൈൻമാൻ ജോലി ചെയ്തുകൊണ്ടിരിയ്ക്കേ പ്രതികളിലൊരാളുടെ ഭാര്യയെ നോക്കി എന്ന് പറഞ്ഞായിരുന്നു കൂട്ട ആക്രമണം പ്രതികൾ നടത്തിയത്.

താനൂർ കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ച് കയറിയ സംഘം ലൈൻമാനായ ഷിബുവിനെ കടന്നാക്രമിക്കുകയായിരുന്നു. ​ ആക്രമണം രൂക്ഷമായതോടെ സ്റ്റാഫുകൾ ചേർന്ന് പ്രതികളെ പൂട്ടിയിടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ് ഐ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു, കെ എസ് ഇ ബി താനൂർ സെക്ഷൻ സബ് എഞ്ചിനീയർ അബ്ദുൾ റസാഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പ്രതികളെ പരപ്പനങ്ങാടി ജെ എഫ് എം സി കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button