KeralaLatest NewsNews

കോവിഡ് പ്രതിസന്ധി : ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ധനസഹായ വിതരണം വെള്ളിയാഴ്ച മുതല്‍ ; ആര്‍ക്കൊക്കെയാണ് ധനസഹായം ലഭിയ്ക്കുകയെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി , ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ധനസഹായ വിതരണം വെള്ളിയാഴ്ച മുതല്‍ . ആര്‍ക്കൊക്കെയാണ് ധനസഹായം ലഭിയ്ക്കുകയെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ . കോവിഡ് പാക്കേജിന്റെ ഭാഗമായി ഇതുവരെ ക്ഷേമ പെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎല്‍, അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കു നല്‍കാന്‍ നിശ്ചയിച്ച 1000 രൂപയുടെ വിതരണം നാളെ മുതല്‍ ആരംഭിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Read Also : ലോക്ഡൗണിലെ കൂടുതല്‍ ഇളവുകള്‍ : രോഗം പടരുന്നത് സെക്കന്റുകള്‍ക്കുള്ളില്‍ : വരുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റവും നിര്‍ണായക ദിനങ്ങള്‍

ഇന്നലെ വിതരണം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റി. 14ന് വിതരണം ആരംഭിക്കാന്‍ പട്ടിക തയാറാക്കിയിരുന്നെങ്കിലും സമ്പന്നര്‍ അടക്കമുള്ള അനര്‍ഹര്‍ കടന്നുകൂടിയെന്ന പരാതിയെ തുടര്‍ന്ന് നീട്ടിവച്ചിരുന്നു. റേഷന്‍ കടകളിലും തദ്ദേശ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ച അര്‍ഹരുടെ പട്ടികയാണ് വിവാദമായത്.

തുടര്‍ന്ന് പട്ടിക സര്‍ക്കാര്‍ പിന്‍വലിച്ച് പുനപരിശോധിക്കാന്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോട് ആവശ്യപ്പെട്ടു. പുനപരിശോധനയില്‍ പട്ടികയ്ക്ക് തകരാറില്ലെന്നാണ് കണ്ടെത്തിയത്. വിലാസത്തിലും മറ്റും ചില തെറ്റുകള്‍ കടന്നുകൂടി. ഇതു തിരുത്തിയ പട്ടിക ഇന്നലെ റേഷന്‍ കടകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൈമാറി. ഇന്ന് ഇവ പ്രസിദ്ധീകരിക്കും.

14 ലക്ഷത്തോളം പേരാണ് പട്ടികയിലുള്ളത്. തുക കൈപ്പറ്റുന്നവരില്‍ അനര്‍ഹരുണ്ടെങ്കില്‍ രണ്ടാം ഘട്ട സാമ്പത്തിക സഹായത്തില്‍ നിന്ന് ഇവരെ ഒഴിവാക്കും. 1000 രൂപ കൂടി രണ്ടാംഘട്ടത്തില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button