ന്യൂഡല്‍ഹി: വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ വര്‍ഷവും സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ നല്‍കുക വഴി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Read Also: കോമഡി സ്‌കിറ്റിനിടെ ഇസ്ലാമിനെ അപമാനിച്ചു എന്നാരോപിച്ച് മുസ്ലീം യുവതിയെ അറസ്റ്റ് ചെയ്തു
സര്‍ക്കാര്‍ തീരുമാനമനുസരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 3 ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി ലഭിക്കും. ഈ പദ്ധതി പ്രഖ്യാപിച്ചിരിയ്ക്കുന്നത് ഉത്തരാഖണ്ഡ് സര്‍ക്കാരാണ്. സര്‍ക്കാര്‍ പദ്ധതി അനുസരിച്ച് അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് വര്‍ഷത്തില്‍ 3 ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി ലഭിക്കും. സൗജന്യ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പദ്ധതിയ്ക്കായി 55 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിയ്ക്കുന്നത്.
എല്ലാ വര്‍ഷവും 3 എല്‍പിജി സിലിണ്ടര്‍ സൗജന്യമായി ലഭിക്കുന്നതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.
1. ഗുണഭോക്താവ് ഉത്തരാഖണ്ഡിലെ സ്ഥിര താമസക്കാരനായിരിക്കേണ്ടത് നിര്‍ബന്ധമാണ്.
2. വ്യക്തി അന്ത്യോദയ റേഷന്‍ കാര്‍ഡ് ഉടമയായിരിക്കണം
3. അന്ത്യോദയ റേഷന്‍ കാര്‍ഡ് ഉടമ ഇത്, ഗ്യാസ് കണക്ഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കണം.
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടത്തുന്ന ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കില്‍ ഈ മാസം തന്നെ അതായത്, ജൂലൈ മാസത്തില്‍ തന്നെ അന്ത്യോദയ കാര്‍ഡ് എല്‍പിജി കണക്ഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുക. ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ ഈ സൗജന്യ ഗ്യാസ് സിലിണ്ടര്‍ പദ്ധതി നഷ്ടമാകും.
Post Your Comments