![](/wp-content/uploads/2020/05/yusuff.jpg)
ദുബായ് : കോവിഡ്-19നെ തുടര്‍ന്ന് ഗള്‍ഫിലുണ്ടായ പ്രതിസന്ധി താല്‍ക്കാലികം മാത്രം. അതില്‍ ആശങ്കപ്പെടേണ്ടെന്നും പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. പ്രതിസന്ധികള്‍ തരണം ചെയ്ത് കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ലുലു അടക്കമുള്ള എല്ലാ റിട്ടെയില്‍ വ്യാപാരികളും പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ട്. കുവൈറ്റ് യുദ്ധാനന്തരം ഗള്‍ഫില്‍ എണ്ണവില കുത്തനെ താഴ്ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും എല്ലാവരും ഭീതിപൂണ്ടിരുന്നു. എന്നാല്‍, ഗള്‍ഫ് ശക്തമായി തിരിച്ചുവന്നു. അന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയ ലക്ഷക്കണക്കിനു പേര്‍ മടങ്ങിവന്നു. അതുപോലെ ഇന്നത്തെ ബുദ്ധിമുട്ടുകളെല്ലാം മറികടന്ന് നല്ലൊരു നാളെയുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം സൂമിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
read also : ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ലോകത്തിന്റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണ്. നിത്യജീവിതത്തില്‍ മനുഷ്യര്‍ ഏറെ കഷ്ടപ്പെടുന്നു. ഏറ്റവുമധികം ജീവിതസൗകര്യങ്ങളുണ്ടെന്ന് നമ്മളെല്ലാം കരുതുന്ന യൂറോപ്പ്-അമേരിക്കന്‍ രാജ്യങ്ങളില്‍ പോലും ബുദ്ധിമുട്ടുകളുണ്ട്. അവരുടെ മെഡിക്കല്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടുപോയതിനാല്‍ അവിടങ്ങളില്‍ ലക്ഷത്തിലേറെ പേരാണ് മരിച്ചത്. എന്റെ പരിജയക്കാരും സുഹൃത്തുക്കളും പോലും ഇതിലുള്‍പ്പെട്ടു. മനുഷ്യന്റെ കഴിവിനപ്പുറണാണ് ലോകത്ത് സംഭവിക്കുന്നത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കോവിഡിന് പ്രതിവിധി കണ്ടുപിടിക്കുംവരെ മനുഷ്യര്‍ സുരക്ഷിതരല്ലെന്ന് വേണം കരുതാന്‍.
വിദേശങ്ങളില്‍ ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേയ്ക്ക് മടങ്ങിപ്പോകുന്നവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. ഇത് മാധ്യമങ്ങളടക്കം ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ലുലുവിന്റെ ഗള്‍ഫിലെ എല്ലാ ശാഖകളിലും ഭക്ഷണലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. അടുത്ത 9 മാസത്തേയ്ക്കുള്ള അവശ്യവസ്തുക്കള്‍ 3 മാസം മുന്‍പ് തന്നെ ലുലുവില്‍ ശേഖരിച്ചിട്ടുണ്ട്. വൈകാതെ അത് ഒരു വര്‍ഷത്തേയ്ക്കുള്ളതാക്കി മാറ്റും. വരും ദിവസങ്ങളില്‍ 12 പ്രത്യേക വിമാനങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരാനും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
Post Your Comments