തിരുവനന്തപുരം: സംസ്ഥാനം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണ്. ലോക്ക് ഡൗണിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. എന്നാൽ, തുടർന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. 666 പേർക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ഇപ്പോൾ 161 പേരാണ് ചികിത്സയിലുള്ളതെന്നും അദ്ദേഹം അറിയിച്ചു.
വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ട്. മെയ് ഏഴിനാണ് വിമാനസർവ്വീസ് ആരംഭിച്ചത്. പുറത്ത് നിന്ന് വരുന്നവരിൽ ചിലർക്ക് രോഗബാധ ഉണ്ടാകാം. ഇത് കണക്കിലെടുത്ത് കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments