Festivals

റംസാന്‍ വിരുന്നിന് ചില മധുരങ്ങള്‍

റംസാന് നോണ്‍ വെജിറ്റേറിയന്‍ മാത്രമല്ല, മധുരങ്ങളും വളരെ പ്രധാനമാണ്. പ്രധാന ഭക്ഷണത്തിനു ശേഷം അല്‍പം മധുരം നുണഞ്ഞാലേ റംസാന്‍ വിരുന്നും പൂര്‍ണമാകൂ, റംസാന് ഉണ്ടാക്കാന്‍ സാധിയ്ക്കുന്ന വിവിധ മധുരങ്ങളെക്കുറിച്ച് അറിയൂ,

കപ്പലണ്ടി ഹല്‍വ

കപ്പലണ്ടി ഹല്‍വ ഉണ്ടാക്കി നോക്കൂ നിലക്കടല അഥവാ കപ്പലണ്ടി ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണവസ്തുവാണ്. ഇത് വറുത്തും പുഴുങ്ങിയും കപ്പലണ്ടി മിഠായിയായുമെല്ലാം കഴിയ്ക്കാം. കപ്പലണ്ടി കൊണ്ട് ഹല്‍വയുണ്ടാക്കി നോക്കിയാലോ. ഉണ്ടാക്കാന്‍ എളുപ്പം

ബദാം ഹല്‍വ

മധുരത്തിന്റെ മറ്റൊരു വാക്കാണ് ഹല്‍വ. ബദാം കൊണ്ട് ഹല്‍വയുണ്ടാക്കി നോക്കൂ. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം. ആരോഗ്യഗുണങ്ങളും ഏറെയാണ്.

റവ കേസരി

റവ കേസരി ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. റവ കേസരി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ. ക്യാരറ്റ് കോക്കനട്ട് സ്വീറ്റ് ക്യാരറ്റും തേങ്ങയും ഉപയോഗിച്ച് ഒരു മധുരമുണ്ടാക്കിയാലോ, ക്യാരറ്റ് കോക്കനട്ട് സ്വീറ്റ്.

ബനാന പുഡിംഗ്

റംസാന് പുഡിംഗായാലോ, പഴമാണെങ്കില്‍ ആരോഗ്യം നല്‍കുന്ന ഒന്നും. ബനാന പുഡിംഗ് ഉണ്ടാക്കി നോക്കൂ. പഴം കഴിയ്ക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് പഴം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്.

ബ്രെഡ് ഹല്‍വ

ബ്രെഡ് കൊണ്ട് വിഭവങ്ങള്‍ പലതുമുണ്ടാക്കാം, ബ്രെഡ് പക്കോഡ, ബ്രെഡ് ഉപ്പുമാവ് എന്നിങ്ങനെ പോകുന്നു ഈ നിര. ബ്രെഡ് കൊണ്ട് ഹല്‍വയുമുണ്ടാക്കാം.

ചോക്ലേറ്റ് ബനാന മില്‍ക് ഷെയ്ക്ക് ചോക്‌ളേറ്റും ഏത്തപ്പഴവും (നേന്ത്രപ്പഴം) ചേര്‍ന്നാല്‍ അപാരരുചിക്കുട്ടാണ് ഉണ്ടാവുക. മില്‍ക് ഷെയ്കില്‍ ഏത്തപ്പഴം ചേര്‍ത്തുനോക്കുക ,രുചിയില്‍ ഉണ്ടാവുന്ന അദ്ഭുതകരമായ മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. ഉച്ച ഭക്ഷണത്തിനു മുമ്പുള്ള നീണ്ട ഇടവേളയില്‍ ഊര്‍ജസ്വലയോടെ ശരീരത്തെ നിലനിര്‍ത്താന്‍ ഈ സ്വാദിഷ്ഠമായ വിഭവം സഹായിക്കാം. നമുക്കൊരു ചോക്ലേറ്റ് ബനാന മില്‍ക് ഷെയ്ക്ക് ഉണ്ടാക്കിനോക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button