KeralaLatest NewsNews

ഞങ്ങളും കാമുകന്റെ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടേക്കാം.. കാമുകന് സ്വയം സമര്‍പ്പണം നടത്തി വിഡ്ഢിയാക്കപ്പെടാം…ഞങ്ങള്‍ പച്ചയായ മനുഷ്യരാണ് …. സൈക്കോളജിസ്റ്റുകളുടെ മനസുകള്‍ എങ്ങിനെയെന്ന് വെളിപ്പെടുത്തി സൈക്കോളജിസ്റ്റ് കല

സൈക്കോളജിസ്റ്റുകളോ കൗണ്‍സിലിംഗ് നടത്തുന്നവരോ ബുദ്ധിജീവികളോ അല്ലെങ്കില്‍ അമാനുഷികത ഉള്ളവരോ അല്ല. മറ്റ് മനുഷ്യരെ പോലെ വികാരങ്ങളും വിചാരങ്ങളും ഉള്ളവരാണ്. മറ്റുള്ളവരെപോലെ മദ്യത്തിനും കാമത്തിനും അടിമപ്പെടുകയോ ഇരയാക്കപ്പെടുകയോ ചെയ്യാറുണ്ട്. ഇവിടെ സൈക്കോളജിസ്റ്റുകളുടെ മനസിലെ അവസ്ഥ വെളിപ്പെടുത്തുകയാണ് പ്രശസ്ത സൈക്കോളജിസ്റ്റ് കല

Read Also : വിദേശ കമ്പനികള്‍ കൂട്ടത്തോടെ ചൈന വിട്ട് ഇന്ത്യയിലേയ്ക്ക് : ലോക പ്രശസ്തമായ ജര്‍മന്‍ കമ്പനി ഇന്ത്യയില്‍ ഉത്പ്പാദനം ആരംഭിയ്ക്കും : ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ജോലി സാധ്യത കൂടുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം :

സൈക്കോളജിസ്റ്റും വ്യക്തിജീവിതവും

സൈക്കോളജി പഠിക്കുക, പ്രാക്ടിസ് ചെയ്യുക എന്നത് കൊണ്ട് എല്ലാരേയുംക്കാള്‍ ഉല്‍കൃഷ്ടയായി വ്യക്തി ജീവിതം കൊണ്ട് പോകാന്‍ പ്രാപ്തി ഉണ്ടാകണം എന്നില്ല.. ബലഹീനതകള്‍ ഞങ്ങളിലും ഉണ്ട്.. വിലാപങ്ങള്‍ ആയിട്ട് അല്ല എങ്കിലും ജീവിതത്തില്‍ കടന്നു പോയ പ്രതിസന്ധികള്‍ ഞാന്‍ തുറന്നു എഴുതാറുണ്ട്. ഇരുള്‍പ്പാതയിലെ ഒരു വഴി വിളക്കായിരുന്നു എനിക്ക് മനഃശാസ്ത്രപഠനം..

പച്ചയായ മനുഷ്യ മനസ്സിലെ കാമാസക്തി, സദാചാരം, ദുര്‍വിധി ഒക്കെ കടന്നു വരുന്ന ജീവിതസാഹചര്യങ്ങളില്‍ അവന്റെ പെരുമാറ്റത്തെ പഠിക്കുന്നവരാണ് മനഃശാസ്ത്രജ്ഞര്‍…
മനഃശാസ്ത്രം പഠിച്ചവര്‍ക്ക് അസംതൃപ്തമായ മനസ്സിന്റെ കാഴ്ചപ്പാടിനെ മാറ്റി ജീവിക്കാന്‍ കഴിയുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനുള്ള ഗതി ഉണ്ടാക്കാന്‍ എളുപ്പമാണ് എന്ന് പൊതുവെ പ്രശംസ കേള്‍ക്കാറുണ്ട്… അതേപോലെ, സൈക്കോളജി പഠിച്ചാല്‍ മനസ്സ് ആത്മസംഘര്ഷത്തിനു വിധേയം ആയിക്കൂടാ എന്ന് വിധിക്കാറുണ്ട്.. അതായത്, ബാഹ്യസമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അസാമാന്യകരുത്തുള്ളവര്‍ എന്ന് മുദ്രകുത്തപെട്ടവരാണ്… കഴുകി തുടച്ചു സ്ഫടികം പോല്‍ നിര്‍മ്മലമായ മനസ്സിന്റെ ഉടമകളാണ് സൈക്കോളജി പഠിച്ചു തീര്‍ന്നാല്‍ എന്ന് കരുതരുത്…
വിഷമോ അമൃതോ എന്നറിയാതെ കൈയില്‍ ഇരിക്കുന്ന പാനപാത്രത്തില്‍ തുറിച്ചു നോക്കി നില്‍ക്കാറുണ്ട് ഞങ്ങളും..

കൗണ്‍സലിംഗ് പഠിച്ച ഞങ്ങളും കാമുകന്റെ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടേക്കാം..
അല്ലേല്‍ സ്വാര്‍ത്ഥയായ കാമുകന് സ്വയം സമര്‍പ്പണം നടത്തി വിഡ്ഢിയാക്കപ്പെടാം…
കാമിച്ച പുരുഷനെ സ്വന്തമാക്കാന്‍ കഴിയാത്ത സാഹചര്യം ഞങ്ങള്‍ക്കും ഉണ്ടാകാം…
വിവാഹജീവിതത്തില്‍ അമ്മായിഅമ്മ പോരും ഭര്‍ത്താവിനാല്‍ ത്യജിക്കലും ഒക്കെ നേരിടാം..
ഭാര്യയുടെ അവിഹിതബന്ധം അസഹിഷ്ണത ഉള്ളില്‍ ഉള്ള പുരുഷ സൈക്കോളജിസ്‌റ് ഉണ്ടാകാം..

സംശയരോഗിയായ ഭാര്യയെ ജീവിതത്തില്‍ സഹിച്ചു കൊണ്ട്,
തനിക്കു മുന്നില് വരുന്ന രോഗികളെ ചികില്‍സിക്കുന എത്രയോ മനഃശാത്രജ്ഞര്‍ ഉണ്ടാകാം..
പൂമുഖപ്പടിയില്‍ നിന്നെയും കാത്തെന്ന സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ പോലെ..
ഒടുവില്‍ ആ ജീവിതത്തിന് വന്‍ ദുരന്തം നേരിടേണ്ടി വരുമ്പോള്‍, ആത്മവ്യഥയുടെ പര്യായമായി മാറുമ്പോള്‍, സ്വന്തം കുടുംബം നന്നാക്കാന്‍ കഴിയാത്തവര്‍ മറ്റുള്ളവരെ നന്നാക്കാന്‍ നടക്കുന്നു എന്ന് സമൂഹം പറഞ്ഞു കാണണം…

ജീവിതദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയാത്ത എത്ര പേരുണ്ട്.. മീരയെ പോലെ..
പദ്മാരാജന്‍ സിനിമയായ നവംബറിന്റെ നഷ്ടത്തിലെ സൈക്കോളജി പഠിച്ച മീരയെയും, സൈക്കോളജിസ്‌റ് ആയ ദാസിനെയും പോലെ ഉള്ളവരും ഞങ്ങളുടെ
കൂട്ടത്തില്‍ ഉണ്ട്.. കോളേജ് ജീവിതത്തിന്റെ അല്പനാളിലെ പ്രണയത്തിനു ശേഷം വിട പറഞ്ഞു ദാസ് യാത്രയായി.. അത് മീരയില്‍ ഉണ്ടാക്കുന്ന നിരാശയും അസ്വസ്ഥതയും വിഷാദാവസ്ഥയില്‍ എത്തിക്കുന്നു.. ജീവിതാനുഭവങ്ങള്‍ മാത്രമല്ല, ജനിതക സ്വാധീനത്തോട് കൂടിയ കുടുംബപാരമ്പര്യം വരെ ഒരാളുടെ സ്വഭാവം രൂപീകരിക്കുന്ന ഘടകങ്ങള്‍ ആണ്..

മീരയുടെയും ദാസിന്റെയും ചിന്തകള്‍ വ്യത്യസ്തമാണ്…അവന്റെ സ്‌നേഹശൂന്യതും വഞ്ചനയും അവളെ തകര്‍ക്കുന്നു.. ജീവിതത്തിന്റെ ഗതി മാറുന്നു.. ഏകാന്തതയുടെ ലോകത്ത് സത്യവും മിഥ്യയും തിരിച്ചറിയാനാകാത്ത പതനത്തില്‍ അവളുടെ മനസ്സ് കൊണ്ടെത്തിക്കുന്നു.. മനഃശാസ്ത്രം പഠിച്ചത് കൊണ്ട് അവള്‍ തകരാതിരിക്കുന്നില്ല.. ! കാമുകിഭാവം അവളിലും സ്‌നേഹം തന്നെയാണല്ലോ.. വിദഗ്ധനായ മനഃശാസ്ത്രജ്ഞന്‍ ആയിട്ടും ദാസ് നിലപാടുകള്‍ സ്വാര്‍ഥമായി സ്വീകരിക്കുന്നു എന്ന് കുറ്റപ്പെടുത്തുമോ? സൈക്കോളജിസ്‌റ് ആയത് കൊണ്ട് അയാള്‍ ശുദ്ധഹൃദയന്‍ ആയി തീരണമെന്ന് നിര്‍ബന്ധമില്ല.. പ്രണയഭാവം നടിക്കുന്നവര്‍, സ്‌നേഹത്തിന്റെ വിശുദ്ധിയേക്കാള്‍ ശാരീരികപ്രണയത്തിനു വിലകല്പിക്കുന്നവര്‍ ഒക്കെ ആദ്യമായ് മനുഷ്യരും പിന്നെ മനഃശാത്രജ്ഞന്റെ കുപ്പായത്തില്‍ ഉള്ളവരുമാണ്..

ഇനി, ഞാന്‍ എന്ന കൗണ്‍സിലര്‍ എന്ത് സേവമാണ് നല്‍കുന്നത് എന്ന് ഒരുപാട് പേര് ചോദിക്കാറുണ്ട്… മനസ്സിന്റെ ഓരോ ആഘാതത്തിന്റെയും ഇക്കരെയെത്താന്‍ എത്ര നേരം തുഴയണം എന്നത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്.അവരെ കേള്‍ക്കുക എന്നതാണ് ആദ്യഘട്ടം.. പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാതെ അവയെ നേരിടുക എന്നത് തിരിച്ചറിവാണ്. അതിന് വേണ്ടുന്ന സൂത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്നു.. ഉപദേശിക്കാതെ, ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ആവശ്യമായ നൈപുണ്യം നേടിയെടുക്കാനുള്ള പരിശീലനം കൊടുക്കുന്നു… മുന്നില് വരുന്ന ആളിന്റെ പുണ്യവും പാപവും തീരുമാനിക്കാന്‍ അവകാശമില്ല…അത്തരം മഹിമയുടെ പരിവേഷം അണിയാന്‍ പാടില്ല എന്ന് ഗുരുക്കന്മാര്‍ ചൊല്ലി തന്നിട്ടുണ്ട്.. ക്ലയന്റ്മായി ചിന്തകളെ പങ്കിടുമ്പോള്‍ എന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അയാളുടെ പ്രശ്‌നത്തെയും സമീപിക്കാറില്ല… എഴുതുന്ന സൈക്കോളജിക്കല്‍ കുറിപ്പുകള്‍ പല കേസുകള്‍ കോര്‍ത്തിണക്കി വായിക്കാന്‍ എളുപ്പമായ രീതിയില്‍ ആക്കി ആണ്.. വ്യക്തിയെ ചൂണ്ടി കാട്ടാറില്ല… ക്ലയന്റ് ആയി എത്തുന്നവരില്‍ ഹൃദയത്തില്‍ നീതി കിട്ടിയവര്‍ നില്‍ക്കട്ടെ, അല്ലാത്തവര്‍ നടക്കട്ടെ…
കൗണ്‍സലിംഗ് സൈക്കോളജിസ്‌റ് ഇവിടെ പൂര്‍ണ്ണമാകുന്നു..

NB : രക്ഷകാ, അപക്വവും അപൂര്ണവുമായ മനസ്സ്, അതിന്റെ ഏക സാക്ഷിയും കാവല്‍ക്കാരനും നീയാണ്… ! നിനക്ക് സ്വസ്തി… ?

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

സൈക്കോളജിസ്റ്റും വ്യക്തിജീവിതവും

shortlink

Related Articles

Post Your Comments

Related Articles


Back to top button