തൃശൂര്‍ : ലോക്ക് ഡൗൺ നിർദേശം മറികടന്ന് തൃശ്ശൂരിൽ സ്വകാര്യ സ്കൂൾ പ്രവേശന പരീക്ഷ നടത്തി. തൃശ്ശൂർ കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നടന്നത്. ലോക്ക് ഡൗൺ നിർദേശം മറികടന്നും പത്ത് വയസിന് താഴെ പ്രായമുള്ള 24 വിദ്യാർത്ഥികളാണ് സ്കൂളിലെത്തി പരീക്ഷ എഴുതിയത്.
സംഭവം വിവാദമായതോടെ പരീക്ഷ നടത്തിയ സ്കൂൾ മാനേജ്മെൻ്റിനും നേതൃത്വം നൽകിയ അധ്യാപകർക്കും വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളേയും പ്രതിയാക്കി പൊലീസ് കേസെടുത്തു. അതേസമയം സാമൂഹിക അകലം പാലിച്ചാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയതെന്നാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ വാദം.
എന്നാൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടിയകളേയും കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളവരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ രണ്ടു വിഭാഗത്തിൽപ്പെട്ട ആളുകളും ലോക്ക് ഡൗൺ തീരും വരെ വീടുകളിൽ തന്നെ കഴിയണമെന്ന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പലവട്ടം ആവർത്തിച്ച് ആവശ്യപ്പെട്ടതാണ്.
Post Your Comments