ദുബായ് : ഗള്‍ഫില്‍ കോവിഡ് ബാധിതർ ഒന്നര ലക്ഷത്തിലേക്ക്. ആറായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെയും ഗൾഫിൽ രോഗം സ്ഥിരീകരിച്ചത്. എന്നാൽ 17 പേർ കൂടി മരിച്ചതോടെ ഗൾഫിൽ മരണ സംഖ്യയും ഉയർന്നിരിക്കുകയാണ്. ഇതോടെ മരണ സംഖ്യ 731 ആയി.
സൗദി അറേബ്യയിൽ ഇന്നലെ 9- പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 320ൽ എത്തി. ഇതോടെ സൗദിയിൽ ഈ മാസം 23 മുതൽ 24 മണിക്കൂർ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്തിൽ മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 121 ആയി. യു.എ.ഇയിലും മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഒമാനിൽ രണ്ടും. രോഗവ്യാപനം മിക്ക രാജ്യങ്ങളിലും കുത്തനെ ഉയരുന്ന പ്രവണതയിൽ മാറ്റമൊന്നും തന്നെയില്ല. ഒന്നര ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം ഉയർന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സൗദിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്- 2563.
ഖത്തറിൽ ആയിരത്തി അറുനൂറിനും കുവൈത്തിൽ ആയിരത്തിനും മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. യു.എ.ഇയിൽ 873ഉം ഒമാനിൽ 892ഉം ബഹ്റൈനിൽ 190ഉം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം കോവിഡ് പൂർണമായി സുഖപ്പെടുന്നവരുടെ എണ്ണവും ഗള്‍ഫില്‍ വർധിക്കുന്നുണ്ട്.
Post Your Comments