റിയാദ്; ഇനി മുതൽ സൗദിയില്‍ ആരെങ്കിലും ബോധപൂര്‍വം കൊവിഡ് പടര്‍ത്തിയാല്‍ തടവുശിക്ഷയും പിഴയും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍,, ഇത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം തടവും 500,000 റിയാല്‍ പിഴയോ ശിക്ഷയായി ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകി കഴിയ്ഞ്ഞു.
എന്നാൽ സൗദിയിലുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്‍മാരാണ് കുറ്റക്കാരെങ്കില്‍ അവരെ ശിക്ഷയ്ക്ക് ശേഷം നാട്ടിലേക്ക് അയയ്ക്കും,, പിന്നീട് ഇവര്‍ക്ക തിരിച്ചുവരാനും സാധിക്കില്ല,, സൗദി വാര്‍ത്താ ഏജന്‍സിയായ എസ്.പി.എയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിയമനിര്‍മ്മാണമെന്നും റിപ്പോർട്ടുകൾ പുറത്ത്.
കൂടാതെ സൗദിയില്‍ ഇതുവരെ 57,345 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്,, 320 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 28,748 പേര്‍ക്ക് രോഗം ഭേദമായി. പെരുന്നാള്‍ അവധി ദിനങ്ങളിലെ അഞ്ച് ദിവസം രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
Post Your Comments