Latest NewsKeralaNews

അയൽവാസിയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി 24 വർഷങ്ങൾക്കു ശേഷം പൊലീസ് പിടിയിൽ

കോട്ടയം : അയൽവാസിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ പ്രതി 24 വർഷങ്ങൾക്ക് ശേഷം പൊലീസിന്‍റെ പിടിയിലായി. കാണക്കാരി കുറ്റിപ്പറമ്പിൽ വർക്കിയാണ് പൊലീസിന്‍റെ പിടിയിലായത്. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇയാൾ കർണാടകയിലെ ശിവമൊഗ്ഗയിലാണ് ആൾമാറാട്ടം നടത്തി താമസിച്ചിരുന്നത്.

കാണക്കാരി അമ്മിണിശേരിൽ ജോസഫിന്റെ മകൻ ബെന്നി ജോസഫിനെയാണ് 1996 ഓഗസ്റ്റ് 23ന് രാത്രി 9 മണിക്ക് ഇയാൾ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം സമീപത്തെ പാടശേഖത്തോടു ചേർന്ന കുളത്തിൽ കെട്ടിത്താഴ്ത്തുകയായിരുന്നു. പ്രതി അയൽവാസിയായ കുറ്റിപ്പറമ്പിൽ വർക്കിയാണെന്നു കണ്ടെത്തി. പക്ഷെ കസ്റ്റഡിയിലെടുക്കും മുൻപ് വർക്കി മുങ്ങി. സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് നിരവധി തവണ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

എന്നാൽ മുങ്ങി നടന്ന വർക്കി ലോക്ക്ഡൗണിൽ ബന്ധുക്കളെ കാണാനായി വീട്ടിലെത്തിയിരുന്നു. ത്തോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. കാണക്കാരിയിലെ സഹോദരന്റെ വീട്ടിലാണ് വർക്കി എത്തിയത്. നർകോടിക് ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു രാത്രി തന്നെ പൊലീസ് വീടു വളഞ്ഞു പ്രതിയെ പിടികൂടി. തമിഴ്നാട്ടിലും തുടർന്ന് കർണാടകയിലെ ശിവമൊഗ്ഗയിലുമാണ് വർക്കി ഒളിവിൽ കഴിഞ്ഞത്. അലക്സ് എന്ന പേരിൽ വ്യാജ ആധാർ, തിരിച്ചറിയൽ കാർഡുകളും സംഘടിപ്പിച്ചു. സംസ്ഥാനം വിട്ട് പോയ ശേഷം ആദ്യമായാണു പ്രതി നാട്ടിലെത്തുന്നത്. അറസ്റ്റിലായപ്പോഴും പ്രതി താൻ അലക്സ് ആണെന്ന് ആവർത്തിച്ചു. എന്നാൽ കൊല്ലപ്പെട്ട ബെന്നിയുടെ പിതാവ് ജോസഫ് ഉൾപ്പെടെയുള്ളവർ പ്രതിയെ തിരിച്ചറിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button