ജനീവ : കോവിഡിനു പിന്നാലെ ലോകമെമ്പാടുമുള്ള ജനങ്ങളെ ഈ രോഗം ബാധിയ്ക്കുന്നു . യു.എന്നിന്റെ മുന്നറിയിപ്പ്. രോഗം, മരണം, ഒറ്റപ്പെടല്‍, ദാരിദ്ര്യം, ഉത്കണ്ഠ തുടങ്ങിയവ കൊണ്ട് ലക്ഷക്കണക്കിനാളുകള്‍ ബുദ്ധിമുട്ടുന്ന ഈ കോവിഡ് കാലത്ത് മാനസികാരോഗ്യ പ്രതിസന്ധി നേരിടുന്നവരുടെ എണ്ണം കൂടുന്നതായി യുഎന്‍ ആരോഗ്യവിദഗ്ധര്‍.
Read Also : ഇന്ത്യൻ കാപ്സിക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തി യൂറോപ്പ്; ചട്ടം പാലിച്ചില്ലെന്ന് മറുപടി
ഒറ്റപ്പെടല്‍, ഭയം, അനിശ്ചിതത്വം, സാമ്പത്തിക ഞെരുക്കം തുടങ്ങിയവ മാനസിക വിഷമം ഉണ്ടാക്കും’ – ലോകാരോഗ്യസംഘടനയുടെ മാനസികാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡെവോറ കസ്റ്റെല്‍ പറഞ്ഞു. കോവിഡ് 19 ഉം മാനസികാരോഗ്യവും എന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മനോദൗര്‍ബല്യം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും സര്‍ക്കാരുകള്‍ ഈ വിഷയം ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ ഉത്കണ്ഠാകുലരാണെന്നും അവരില്‍ ഉത്കണ്ഠയും വിഷാദവും ബാധിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും സര്‍വേകളും പുറത്തുവരുന്നുണ്ട്. ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നുണ്ട്. അതിലെ ഇരകള്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആരോഗ്യപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമേരിക്കയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉത്കണ്ഠ, ഭീതി, ദുഃഖം, മരവിപ്പ്, അസ്വസ്ഥത, ഉറക്കമില്ലായ്മ, പേടിസ്വപ്നം ഇവയെല്ലാം അനുഭവിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments