KeralaLatest NewsNews

പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച അയല്‍വാസി ആസിഡ് കുടിച്ച് കിണറ്റില്‍ ചാടി

പത്തനംതിട്ട : മലയാലപ്പുഴയിൽ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ച അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണംപാറ ചരുവില്‍ സനോജിനെ(38)യാണ് പോലീസ് ചൊവ്വാഴ്ച രാത്രിയോടെ പിടികൂടിയത്.

തോട്ടില്‍ കുളിക്കാന്‍ പോയ നഴ്‌സിങ് വിദ്യാര്‍ഥിനിയായ രാധിക(19)യെ ഇയാള്‍ കറിക്കത്തികൊണ്ട് കുത്തുകയായിരുന്നു. തലയിലും കഴുത്തിലും കൈയിലും മുറിവേറ്റ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട്  അച്ഛനും അയല്‍വാസികളും എത്തിയപ്പോഴേക്കും സനോജ് ഓടി രക്ഷപ്പെട്ടു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട സനോജ് പിന്നീട് ആസിഡ് കുടിച്ച് സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു. എന്നാല്‍ കിണറ്റില്‍ വെള്ളം കുറവായതിനാല്‍ അല്പസമയത്തിന് ശേഷം ഇയാള്‍ തന്നെ കിണറ്റില്‍നിന്ന് കരയ്ക്ക് കയറി. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. നേര്‍പ്പിച്ച ആസിഡ് കഴിച്ചതിനാല്‍ പ്രതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തേറ്റ പെണ്‍കുട്ടിയും ആസിഡ് കുടിച്ച പ്രതിയും അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button