Latest NewsKeralaNattuvarthaNewsCrime

ലോക്ക് ഡൗണിൽ അഭയം നൽകി; ഒടുവിൽ സുഹൃത്തിന്റെ ഭാര്യയുമായി അടുപ്പം; കൂട്ടുകാരൻ ഭാര്യയെയും മക്കളെയും കടത്തക്കൊണ്ട് പോയെന്നും ആത്മഹത്യ ചെയ്യുമെന്നും ​ഗൃഹനാഥൻ

ഒരു മാസം വീട്ടില്‍ താമസിച്ച ശേഷം യുവാവ് മുങ്ങിയത് സുഹൃത്തിന്റെ ഭാര്യയേയും മക്കയെും കൂട്ടി

മൂവാറ്റുപുഴ; സഹായിച്ചതിന് സുഹൃത്ത് നൽകിയത് എട്ടിന്റെ പണി, മൂവാറ്റുപുഴയിൽ ലോക്ഡൗണ്‍ കാലത്ത് വീട്ടിലെത്താന്‍ കഴിയാതിരുന്ന സുഹൃത്തിന് മനുഷ്യത്വത്തിന്റെ പേരില്‍ സ്വന്തം വീട്ടില്‍ അഭയം നല്‍കിയ ആള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി,, ഒരു മാസം വീട്ടില്‍ താമസിച്ച ശേഷം യുവാവ് മുങ്ങിയത് സുഹൃത്തിന്റെ ഭാര്യയേയും മക്കയെും കൂട്ടി,, തുടര്‍ന്ന് വീട്ടുകാരന്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി ആത്മഹത്യയുടെ വക്കിലെന്ന് അറിയിച്ചു.

കൂടാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം മൂന്നാറിലുള്ള വീട്ടിലേക്ക് പോകാനാണ് എറണാകുളത്ത് ജോലി ചെയ്യുന്ന യുവാവ് മൂവാറ്റുപുഴയില്‍ എത്തിയത്,, എന്നാല്‍, വാഹനങ്ങളൊന്നും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ സുഹൃത്തിന്റെ നമ്ബര്‍ കണ്ടുപിടിച്ചു,, തുടര്‍ന്ന് സുഹൃത്തെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒന്നരമാസത്തോളം ആ കുടുംബത്തോടൊപ്പം ചെലവഴിച്ചു,, തുടര്‍ന്ന് ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നിട്ടും മൂന്നാറിലേക്കു പോകാന്‍ സൗകര്യമൊരുക്കിയിട്ടും ഇയാള്‍ പോകാന്‍ തയാറായില്ല,, ഇതിനിടെ സുഹൃത്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു,, സുഹൃത്ത് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇയാള്‍ മൂന്നാറിലേക്കു മടങ്ങി.

മടങ്ങിയെത്തി സുഹൃത്തിന്റെ ഭാര്യയെയും രണ്ടു കുട്ടികളെയും ഇയാള്‍ മൂവാറ്റുപുഴയിലെത്തി കടത്തിക്കൊണ്ടു പോകുകയായിരുന്നു,, ഭാര്യ തെറ്റുകള്‍ തിരുത്തി വന്നാല്‍ സ്വീകരിക്കാന്‍ തയാറാണെന്നും മക്കളെയെങ്കിലും വിട്ടുകിട്ടണമെന്നും ആണ് ഇപ്പോള്‍ ഭര്‍ത്താവിന്റെ ആവശ്യം,,
മൂന്നാര്‍ സ്വദേശിയോട് അടുത്ത ദിവസം തന്നെ സ്‌റ്റേഷനിലെത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് പോലീസ്,, മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്റെ ഭീഷണിയെന്ന് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button