കുവൈറ്റ് സിറ്റി : 261 ഇന്ത്യക്കാർ ഉൾപ്പെടെ 804പേർക്ക് കൂടി ബുധനാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 17,568ഉം, മരണസംഖ്യ 124ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,885 ആയി ഉയർന്നു. 12,559 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 167 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 256,559 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റ് 339, ഹവല്ലി ഗവർണറേറ്റ് 126, അഹ്മദി ഗവർണറേറ്റ് 207, ജഹ്റ ഗവർണറേറ്റ് 86, കാപിറ്റൽ ഗവർണറേറ്റ് 46 എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.
Also read : ഈദുല്‍ ഫിത്ര് അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 62 കാരനായ പ്രവാസിയാണ് ബുധനാഴ്ച മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുള്ള വ്യക്തിയാണു മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,255 പേരില്‍ നടത്തിയ പരിശോധനയില്‍ 1,491 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37,097ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 6,600 ആയി ഉയര്‍ന്നു. 30,481പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 172 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരുടെ 1,70,437ലെത്തി.
Post Your Comments