തിരുവനന്തപുരം • ലോക്ഡൗണിന്‍റെ പേരില്‍ പ്രതിദിന ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ റെയില്‍വേ മന്ത്രാലയം കാട്ടുന്ന കാലതാമസം സാധാരണ യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ്സ് ഐ ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ട്രെയിന്‍ സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്‍റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. പ്രസ്താവനയല്ല നടപടിയാണ് യാത്രക്കാര്‍ ആഗ്രഹിക്കുന്നതെന്നും എം.പി പറഞ്ഞു. കോവിഡ് 19ന്‍റെ പ്രോട്ടോക്കോള്‍ പാലിച്ചും ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയും ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാതെ ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് കടുത്ത അനീതിയാണ്.
റെഡ് സ്പോട്ടുകളും,ഹോട്ട് സ്പോട്ടുകളും ഒഴിവാക്കി കോവിഡ്-19ന്‍റെ ഭീഷണി വ്യാപകമായി ഇല്ലാത്ത നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ യാതൊരു തടസ്സവുമില്ല. ലോക്ഡൗണ്‍ മൂലം കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരെ അവരുടെ നാട്ടിലെത്തിക്കാന്‍ റെയില്‍വേക്ക് ഉത്തരവാദിത്വമുണ്ട്. സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകളും ഗുഡ്സ് ട്രെയിന്‍ സര്‍വ്വീസുകളും ഓടിക്കാന്‍ ഈ കാലയളവില്‍ റെയില്‍വേക്ക് കഴിയുമെങ്കില്‍ പ്രതിദിന ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ റെയില്‍വേ മന്ത്രാലയം മടി കാണിക്കുന്നതെന്തിനെന്ന് വ്യക്തമാക്കണം.
ലോക്ഡൗണിന്‍റെ നാലാംഘട്ടത്തില്‍ ടാക്സി, ആട്ടോ, സര്‍ക്കാര്‍, സ്വകാര്യ- ബസുകള്‍ എന്നിവ ഓടിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രതിദിന യാത്രാട്രെയിന്‍ സര്‍വ്വീസ് തുടങ്ങാന്‍ ഉടന്‍ നടപടി ഉണ്ടാകണമെന്നും റെയില്‍വേ മന്ത്രാലയത്തിന്‍റെ പാര്‍ലമെന്‍റ് സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗം കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എം.പി റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനയച്ച ഇ.മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
Post Your Comments