സോള്‍: കോവിഡ് രോഗമുക്തരായ ശേഷം വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരില്‍ നിന്ന് രോഗം പടരില്ലെന്ന് വ്യക്തമാക്കി ഗവേഷകർ. ആദ്യം കോവിഡ് ബാധിക്കുമ്പോൾ അത് പ്രതിരോധിക്കാനുള്ള ആന്‍റിബോഡി ഇവരുടെ ശരീരത്തിൽ ഉണ്ടാകും. ഇത് മൂലം രോഗം പടരില്ലെന്നാണ് കൊറിയന്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറയുന്നത്. രോഗമുക്തി നേടിയതിനു ശേഷം കോവിഡ് പോസിറ്റീവായ 285 പേരിലാണ് സംഘം പഠനം നടത്തിയത്.
ഇവരില്‍ നീണ്ടുനില്‍ക്കുന്ന അണുബാധയൊന്നും കണ്ടെത്തിയില്ല. വൈറസ് സാമ്പിളുകള്‍ നിര്‍ജീവമായതോ മറ്റുള്ളവരില്‍ രോഗം പകര്‍ത്താന്‍ ശേഷിയില്ലാത്തവയോ ആണ്. അതേസമയം, വൈറസ് ബാധ സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന പി.സി.ആര്‍ പരിശോധനയില്‍ നിര്‍ജീവമായ വൈറസുകളെ തിരിച്ചറിയാന്‍ സാധിക്കില്ല. ഇതുമൂലം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും നിര്‍ജീവമായ വൈറസ് സാന്നിധ്യം കണ്ടെത്തിയാല്‍ അവര്‍ക്ക് വീണ്ടും രോഗമുണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടുകയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
Post Your Comments