തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റൂട്ട് വികസിപ്പിച്ചെടുത്ത ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി നൽകി. ഇതോടെ കൂടുതൽ കിറ്റുകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ കൊച്ചി ആസ്ഥാനമായ കമ്പനിയുമായി കരാറായി. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച് കിറ്റുകളുടെ ഗുണനിലവാരം ഉറപ്പിച്ചിരുന്നു.
ചിത്ര മാഗ്ന എന്നു പേരുള്ള കിറ്റ് കൊവിഡ്-19 പിസിആർ ലാബ് പരിശോധനകൾക്ക് ഉപയോഗിക്കാവുന്ന നൂതന സംവിധാനമാണ്. പരിശോധനക്കായി ആർഎൻഎ വേര്‍തിരിച്ചെടുത്തു മാറ്റാൻ ഉപയോഗിക്കുന്നതാണ് ഇത്.
ആർഎൻഎ പിടിച്ചെടുക്കാനും കേന്ദ്രീകരിക്കാനും കാന്തിക നാനോ പാര്‍ടിക്കിളുകൾ ഉപയോഗിക്കുന്നതിലൂടെ ആർഎൻഎ വിഘടിച്ചുപോവുന്നത് തടയുന്നു എന്നതാണ് പ്രത്യേകത. ആർഎൻഎ കേന്ദ്രീകരണം കൂടുന്നതിലൂടെ കൃത്യത വർധിക്കുന്നു. ഉല്പാദനം ആരംഭിക്കുന്നതോടെ നിലവിൽ എക്സ്ട്രക്ഷൻ കിറ്റുകളുടെ ലഭ്യത കുറവ് പരിഹരിക്കപ്പെടും.
Post Your Comments