KeralaNattuvarthaLatest NewsNews

തിരുവനന്തപുരം ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6000 അടുക്കുന്നു

250 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കുകയും ചെയ്തു

തിരുവനന്തപുരം; ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ കൊറോണ രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6000 അടുക്കുന്നു,, ഇന്നലെ പുതുതായി 497 പേര്‍ രോഗനിരീക്ഷണത്തിലായി,, ഇതോടെ ജില്ലയില്‍ കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5914,, ഇതില്‍ 5400 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു, കൂടാതെ 22 പേരെ ഡിസ്ചാര്‍ജ് ചെയ്തു, 250 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 24 പേരും ജനറല്‍ ആശുപത്രിയില്‍ 6 പേരും പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ 4 പേരും എസ്‌എറ്റി ആശുപത്രിയില്‍ 6 പേരും വിവിധ സ്വകാര്യ ആശുപത്രികളില്‍ 3 പേരും ഉള്‍പ്പെടെ 43 പേര്‍ ജില്ലയില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്,, ഇന്നലെ 70 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ ലഭിച്ച 64 പരിശോധനാഫലങ്ങള്‍ നെഗറ്റീവായി.

കൂടാതെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ 471. ഇതില്‍ മാര്‍ ഇവാനിയോസ് 148, ചൈത്രം 25, കെഎസ്‌ഇബിഐബി 13, എല്‍എന്‍സിപിഇ 41, ഐഎംജി ട്രെയിനിങ് സെന്റര്‍ 92, ഹോട്ടല്‍ ഹില്‍ട്ടണ്‍ 3, ഹോട്ടല്‍ മസ്‌കറ്റ് 5, വിദ്യ എഞ്ചിനീയറിംഗ് കോളേജ് 4, പങ്കജകസ്തുരി 14, വികെസിഇറ്റി 11, മാലിക് ഹോസ്പിറ്റലില്‍ 8, ഹീരാ 17, ബിഎസ്‌എന്‍എല്‍ 25, എല്‍എംഎസ് 19, യൂണിവേഴ്‌സിറ്റി വിമന്‍സ് ഹോസ്റ്റല്‍ 21, ജൂബിലി അനിമേഷന്‍ 15, ഐസിഎം പൂജപ്പുര 10 എന്നിങ്ങനെയാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button