തിരുവനന്തപുരം: വീട്ടമ്മയോട് മോശമായി പെറുമാറിയ സിഐയെ സസ്പെൻഡ് ചെയ്തു. വർക്കല സ്വദേശിനിയോട് ഫോണിൽ മോശമായ രീതിയിൽ സംസാരിച്ചതിന്റെ പേരിൽ അഴിരൂർ സി.എ രാജ്കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഈ മാസം എട്ടിന് വീടിനടുത്തുള്ള ഫ്ലോർ മില്ലിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെ ഹെൽമറ്റില്ലാത്തതിനാൽ സിഐ തടഞ്ഞിരുന്നു. തുടർന്ന് വിളിക്കുമ്പോൾ വന്ന് പിഴ അടച്ചാൽ മതി എന്ന് പറഞ്ഞ് യുവതിയുടെ നമ്പർ വാങ്ങി വിട്ടയച്ചു.
പിന്നീട് യുവതിയെ ഫോണ് വിളിച്ച സി.ഐ രാജ്കുമാർ തന്റെ ക്വാർട്ടേഴ്സിലേക്ക് വന്നാൽ ഫൈൻ ഒഴിവാക്കി തരാമെന്ന് പറഞ്ഞതായാണ് ആരോപണം. യുവതി വഴങ്ങാതായതോടെ ഇയാൾ യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് യുവതി സിഐയുടെ ഫോൺ കോളുകളെല്ലാം റെക്കോർഡ് ചെയ്യുകയും പരാതി നൽകുകയുമായിരുന്നു.
Post Your Comments