തിരുവനന്തപുരം • യുവമോർച്ചയുടെ ആരോഗ്യ സേതുമെഗാക്യാമ്പയിന് തുടക്കമായി.5 ദിവസം കൊണ്ട് പത്തുലക്ഷം ആളുകളെ പങ്കാളികളാക്കുന്ന ക്യാമ്പയിന്റെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തുകൊണ്ട് ബി ജെ പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് നിർവഹിച്ചു.യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ ആർ അനുരാജ്, ജില്ലാ പ്രസിഡന്റ് ആർ സജിത്ത് ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് സതീഷ്, ജില്ലാ ജനറൽ സെക്രട്ടറി നന്ദു എസ് നായർ എന്നിവർ സന്നിഹിതരായിരുന്നു.
Post Your Comments