Latest NewsIndia

കുടിയേറ്റ തൊഴിലാളികൾക്കായി ആയിരം ബസ്സുകള്‍ അതിർത്തിയിൽ കാത്തു നിൽക്കുന്നു, അനുമതി നൽകണമെന്ന പ്രിയങ്കയുടെ ആവശ്യം അംഗീകരിച്ചു യോഗി, ബസ്സിന്റെയും ഡ്രൈവര്‍മാരുടേയും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം ; ഒന്നും മിണ്ടാതെ പ്രിയങ്ക

ബസ്സുകളുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തിനാണ് തൊഴിലാളികളെ ട്രക്കുകളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതെന്ന് യോഗി ചോദിച്ചു. 24 തൊഴിലാളികള്‍ കൊല്ലപ്പെട്ട അപകടം രാജസ്ഥാനില്‍നിന്നും പഞ്ചാബില്‍നിന്നും വന്ന ട്രക്കുകള്‍കൂട്ടിയിടിച്ചുണ്ടായതാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി

ലക്‌നൗ : വിവിധ ഭാഷാ തൊഴിലാളികള്‍ക്കായി ആയിരം ബസ്സുകള്‍ അതിർത്തിയിൽ കാത്തു നിൽക്കുന്നുവെന്നും അനുമതി നൽകണമെന്നും പറഞ്ഞ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വദ്രക്ക് മറുപടി നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രിയങ്ക മുന്നോട്ടുവച്ച നിര്‍ദ്ദേശം അംഗീകരിക്കുന്നു. എത്രയും വേഗം ആയിരം ബസ്സുകളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ നല്‍കണമെന്നും പ്രിയങ്കയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത് വ്യക്തമാക്കി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി അവിനാശ് അവാസ്ഥി പ്രിയങ്ക വദ്രക്ക് കത്തും അയച്ചിട്ടുണ്ട്.

എന്നാൽ യോഗിയുടെ മറുപടിയോട് ഇതുവരെ കോണ്‍ഗ്രസ്സോ പ്രിയങ്കയോ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ ആയിരം ബസ്സുകള്‍ ഉണ്ടെന്നും യുപി സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നും പ്രിയങ്ക കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്സുകള്‍ നിരയായി നിര്‍ത്തിയിട്ടതിന്റെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ കുംഭമേളയില്‍ യോഗി സര്‍ക്കാര്‍ തയ്യാറാക്കിയ ബസ്സുകളുടെ ചിത്രമാണെന്ന് കണ്ടെത്തി.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും പഞ്ചാബിലെയും സര്‍ക്കാരുകള്‍ കുടിയേറ്റ തൊഴിലാളികളെ അവഗണിക്കുന്നത് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ രംഗത്തെത്തി.കഴിഞ്ഞ ദിവസം ഗാസിയാ ബാദിലെ രാം ലീല മൈതാനത്തില്‍ ആയിരക്കണക്കിന് വിവിധ ഭാഷാ തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് സംഘം ചേര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

വിവിധ ഭാഷാ തൊഴിലാളികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും, ഇവര്‍ക്കായി ആയിരം ബസ്സുകള്‍ തയ്യാറാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും കുറിച്ചു കൊണ്ടായിരുന്നു പ്രിയങ്ക വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.കോണ്‍ഗ്രസ് ആയിരം ബസ്സുകള്‍ തയ്യാറാക്കാമെന്ന് അറിയിച്ചാലും സര്‍ക്കാര്‍ അനുമതി നല്‍കില്ല. സര്‍ക്കാര്‍ വിവിധ ഭാഷാ തൊഴിലാളികളെ സഹായിക്കുകയോ മറ്റുള്ളവരെ സഹായിക്കാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്നും ട്വിറ്ററില്‍ ദൃശ്യങ്ങള്‍ക്കൊപ്പം പ്രിയങ്ക കുറിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രിയങ്കയ്ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയത്.പ്രിയങ്ക വദ്രയുടെ ട്വീറ്റിന് പ്രതികരണവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്ത് വന്നിട്ടുണ്ട്. ആയിരം ബസ്സുകളുടെയും ഡ്രൈവര്‍മാരുടെയും ലിസ്റ്റിനൊപ്പം വിവിധ ഭാഷാ തൊഴിലാളികളുടെ ലിസ്റ്റുകൂടി നല്‍കണം. അങ്ങിനെയെങ്കില്‍ അവരെ സ്വന്തം നാട്ടിലേക്ക് പോകാന്‍ സര്‍ക്കാര്‍ അനുവദിക്കും. ഇത്രയും നേരമായി ബസ്സിന്റെയോ ഡ്രൈവര്‍മാരുടെയോ ഒരു ലിസ്റ്റും സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബസ്സുകളുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തിനാണ് തൊഴിലാളികളെ ട്രക്കുകളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതെന്ന് യോഗി ചോദിച്ചു. 24 തൊഴിലാളികള്‍ കൊല്ലപ്പെട്ട അപകടം രാജസ്ഥാനില്‍നിന്നും പഞ്ചാബില്‍നിന്നും വന്ന ട്രക്കുകള്‍കൂട്ടിയിടിച്ചുണ്ടായതാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. രാജ്യത്ത് ഏറ്റവുമധികം തൊഴിലാളികളെ ശ്രമിക് ട്രെയിനിലൂടെ തിരിച്ചെത്തിച്ചത് യുപിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button