Latest NewsIndiaNews

പുള്ളിപ്പുലിയുടെ പിടിയില്‍ നിന്നും യുവാക്കൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്; രക്ഷകരായി എത്തിയത് ഒരു കൂട്ടം തെരുവുനായ്ക്കൾ

ഹൈദരബാദ് : നാട്ടിലിറങ്ങിയ പുള്ളിപ്പുലിയുടെ മുമ്പിൽ നിന്നും രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപെടുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി കൊണ്ടിരിക്കുന്നത്.  റോഡിലെത്തിയ പുള്ളിപ്പുലിയെ കണ്ട് രണ്ടു പേര്‍ ഭയന്നോടുന്നതാണ് വീഡിയോയില്‍ ആദ്യം. അതിലൊരാള്‍ ആദ്യം അടുത്തുണ്ടായിരുന്ന ലോറിയില്‍ ഓടിക്കയറി.

 

പിന്നാലെത്തിയ ആൾ ലോറിയില്‍ കയറുമ്പോള്‍ പുള്ളിപ്പുലി അയാളുടെ കാലില്‍ പിടികൂടി വലിച്ച് താഴെയിടാന്‍ ശ്രമിക്കുകയാണ്. എന്നാൽ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ അയാള്‍ ശക്തിയില്‍ കാല്‍ കുടഞ്ഞു. ഇതോടെ പുള്ളിപ്പുലിയുടെ പിടി വിടുകയും അയാള്‍ ലോറിയില്‍ കയറുകയും ചെയ്തു.

തുടർന്ന് ഒരു കൂട്ടം നായക്കൾ പുലിയുടെ നേരെ കുരച്ചു കൊണ്ട് എത്തുന്നതും വിഡിയോയിൽ കാണാൻ കഴിയും. നായക്കൂട്ടത്തെ കണ്ട് പരുങ്ങുന്ന പുലി പിന്നീട് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. രക്ഷപെടാനായി മതില്‍ചാടിക്കടക്കാന്‍ പുലി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പുലി ലോറിക്കടിയിലേക്ക് നടന്ന് മറയുന്നതാണ് പിന്നീട് ദൃശ്യത്തില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button