Latest NewsNewsIndia

തൊഴിലുറപ്പ് പണിയെക്കുറിച്ചുള്ള തര്‍ക്കം : നേതാവിനെയും മകനെയും പട്ടാപ്പകല്‍ വെടിവെച്ച് കൊലപ്പെടുത്തി

സാംബാൽ •ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ സമാജ്‌വാദി നേതാവ് ഛോട്ടേലാൽ ദിവാകറിനെയും മകൻ സുനിൽ ദിവാകറിനെയും പപട്ടാപ്പകല്‍ വെടിവച്ചു കൊന്നു. എം‌ജി‌എൻ‌ആർ‌ജി‌എയുടെ (തൊഴിലുറപ്പ് പദ്ധതി) കീഴിലുള്ള ഒരു റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പട്ട തർക്കത്തിന്റെ ഫലമായാണ് കൊലപാതകം.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി ടിക്കറ്റില്‍ ഛോട്ടേലാൽ മത്സരിച്ചിരുന്നു.

ദിവാകറും മകനും പാടത്ത് നടക്കാനിറങ്ങിയ സമയത്താണ് ആക്രമണകാരികൾ മോട്ടോർ ബൈക്കിൽ എത്തിയത്. ഹ്രസ്വമായ വാക്കേറ്റത്തിനൊടുവില്‍ അക്രമികള്‍ ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. തുടര്‍ന്ന് മോട്ടോർ ബൈക്ക് ഉപേക്ഷിച്ച് അക്രമികള്‍ ഓടിപ്പോയി.

ഇരട്ട കൊലപാതക വാർത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ധാരാളം എസ്പി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി. അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി കൊലപാതകം നടന്നയുടനെ സ്ഥലത്ത് എത്തിയ എസ്പി യമുന പ്രസാദ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button