Latest NewsNewsIndia

കോവിഡിനെതിരെ പൊരുതുന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ആദരവ് അര്‍പ്പിച്ച് രാജ്യത്തെ ഇരുന്നൂറലധികം ഗായകര്‍

ന്യൂഡല്‍ഹി: കോവിഡിനെതിരെ പൊരുതുന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ആദരവ് അര്‍പ്പിച്ച് രാജ്യത്തെ ഇരുന്നൂറലധികം ഗായകര്‍. ‘ജയതു ജയതു ഭാരതം-വസുധൈവ കുടുംബകം’ എന്ന മനോഹര ഗാനവുമായി ഇരുന്നൂറോളം ഗായകരാണ് അണിചേര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ സിംഗര്‍ അസോസിയേഷന്‍ ആണ് ഈ ഉദ്യമത്തിന് നേതൃത്വ നല്‍കിയിരിക്കുന്നത്.

Read Also : സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള മൃതസഞ്ജീവനിക്കായി അവയവദാനം സമ്മത പത്രവുമായി ആയിരക്കണക്കിനു പേര്‍ : പരിപാടിയ്ക്കു പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍

നെറ്റ് വര്‍ക്ക് 18 പിന്തുണയോടെ പുറത്തിറക്കിയ ഗാനം രചിച്ചത് പ്രശസ്ത ഗാനരചയിതാവ് പ്രസൂണ്‍ ജോഷി ആണ്. ശങ്കര്‍ മഹാദേവനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന ഗാനത്തില്‍ സംസ്‌കൃതം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം, ഗുജറാത്തി, മറാത്തി, ബംഗാളി, പഞ്ചാബി, ആസാമീസ്, രാജസ്ഥാനി, ഭോജ്പുരി, സിന്ദി,ഒഡിയ, ഖാസി തുടങ്ങി പതിനാറു ഭാഷകളിലെ ഗായകര്‍ അണി ചേരുന്നുണ്ട്.

പ്രശസ്ത ഗായകരായ ആശ ഭോസ്ലെ, അല്‍ക്ക യാഗ്നിക്, അനൂപ് ജലോട്ട, ഹരിഹരന്‍, സോനു നിഗം, കൈലാഷ് ഖേര്‍, കവിത കൃഷ്ണ മൂര്‍ത്തി, കുമാര്‍ സാനു, എസ്.പി ബാലസുബ്രഹ്മണ്യം, ചിത്ര,എം.ജി.ശ്രീകുമാര്‍, വിജയ് യേശുദാസ്, സുജാത, വേണുഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ ഗാനത്തിനായി ഒത്തു ചേര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button