വാഷിംങ്ടൺ ഡിസി; ഇന്ന് കോവിഡിന്റെ ആഘാതത്തില്‍നിന്ന് ആഗോള സമ്പദ് വ്യവസ്ഥ പൂര്‍ണമായും കരകയറാന്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ മൊണേറ്ററി ഫണ്ട് (ഐഎംഎഫ്),, 2020ല്‍ ജിഡിപിയില്‍ മൂന്ന് ശതമാനം ഇടിവുണ്ടാകുമെന്ന മുന്‍ പ്രവചനം പുതുക്കേണ്ടിവരും- ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവയാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ വിവിധ ലോകരാജ്യങ്ങളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പ്രതീക്ഷിച്ചതിലും മോശമാണ്, സമ്പദ് വ്യവസ്ഥ എപ്പോള്‍ പഴയപടി ആകുമെന്ന് പറയാനാകില്ല,, മഹാമാരി നല്കിയ വെല്ലുവിളികളെ അതിജീവിച്ചുവേണം മുന്നോട്ടുപോകേണ്ടത്,, വിപണികള്‍ വീണ്ടും തുറക്കുകയും വ്യാപാരത്തിന്റെ മേഖല സുഗമമായി നടക്കുകയും വേണം- ക്രിസ്റ്റലീന പറഞ്ഞു.
Post Your Comments