അബുദാബി;എത്തിഹാദിനും വൻ നഷ്ടം, ലോകരാജ്യങ്ങള്‍ കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊതുഗതാഗത സംവിധാനങ്ങള്‍ നിറുത്തിവച്ചിരുന്നു,, വിമാനസര്‍വീസുകള്‍ ഉള്‍പ്പെടെ നിറുത്തിവച്ചതോടെ വ്യോമയാന മേഖലയില്‍ വന്‍നഷ്ടമാണ് ലോക്ക്ഡൗണ്‍ വരുത്തിവച്ചത്,, യു.എ.ഇയുടെ ദേശീയ വിമാന സര്‍വീസ് എത്തിഹാദ് എയര്‍വേയ്സിന് 20.55 ലക്ഷം കോടി ദിര്‍ഹത്തിന്റെ നഷ്ടമാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉണ്ടായത്.
എന്നാൽ ലോക്ഡൗണിനെതുടര്‍ന്ന് എത്തിഹാദും സര്‍വ്വീസുകള്‍ നിറുത്തിവച്ചിരുന്നു,, പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കൊവിഡിനെതുടര്‍ന്ന് കുടുങ്ങിയവര്‍ക്കായി പ്രത്യേക സര്‍വീസുകള്‍ നടത്തി തുടങ്ങി,, ഇപ്പോള്‍ കൂടുതല്‍ യാത്രക്കാരുമായി പുതിയ കേന്ദ്രങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നു.
കൂടാതെ വ്യോമയാന യാത്ര സമീപഭാവിയില്‍ തീരെ കുറവായതിനാല്‍ ജീവനക്കാരുടെ എണ്ണംകുറക്കേണ്ടി വരുമെന്ന് എത്തിഹാദ് വക്താവ് സൂചിപ്പിച്ചിരുന്നു.
Post Your Comments