ആലപ്പുഴ • മെയ് 13 – ന് ദമാമിൽ നിന്ന് കൊച്ചിയിലെത്തിയ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശിയായ കുട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ കുട്ടിയാണ്. കേരളത്തിലെത്തിയതു മുതൽ ഹോം ക്വാറന്റൈനിലായിരുന്ന കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുവൈത്ത് – കോഴിക്കോട് ഫ്ലൈറ്റിൽ 13 – ന് എത്തിയ അമ്പലപ്പുഴ സ്വദേശിയായ ഗർഭിണിക്കും കോവി ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചത്.
ജില്ലയിൽ ക്വാറൻറൈനിലുള്ള ആകെ പ്രവാസികൾ 351
ജില്ലയിൽ ക്വാറൻറൈനിലുള്ള ആകെ പ്രവാസികളുടെ എണ്ണം 351 ആണ്. ഇതിൽ വിവിധ കോവിഡ് കെയർ സെൻററുകളിലായി 218 പ്രവാസികളുണ്ട്. ഇതിൽ ഏഴ് പേർ പണം നൽകി നിൽക്കാവുന്ന കോവിഡ് കെയർ സെൻററിൽ ആണ്.
വിവിധ രാജ്യങ്ങളിൽ നിന്ന് വിമാനമാർഗം ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും കേരളത്തിൽ എത്തിയവരിൽ ആലപ്പുഴ ജില്ലയിലെ 29 പേരെ വിവിധ കോവിഡ് കെയർ സെൻററുകൾ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെ ദുബായ് — കൊച്ചി വിമാനത്തിലെത്തിയ നാലുപേരിൽ രണ്ടുപേരെ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കോവിഡ് കെയർ സെൻററിലും രണ്ടുപേരെ മാവേലിക്കര മുൻസിപ്പാലിറ്റിയിലെ കോവിഡ് കെയർ സെൻററിലുമാണ് താമസിപ്പിച്ചത്.
അബുദാബി __കൊച്ചി വിമാനത്തിലെത്തിയ 10 പേരിൽ അഞ്ചുപേരെ പേര് ആലപ്പുഴ മുനിസിപ്പാലിറ്റി യിലെ കോവിഡ് കെയർ സെൻററിലും അഞ്ചുപേരെ മാവേലിക്കര മുനിസിപ്പാലിറ്റി കോവിഡ് കെയർ സെൻററിലുമാണ് പ്രവേശിപ്പിച്ചത്.
മസ്കറ്റിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയവരിൽ ആലപ്പുഴ ജില്ലക്കാരായ 15 പേരെ മാവേലിക്കര മുൻസിപ്പാലിറ്റിയിലെ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു.
Post Your Comments