KeralaLatest NewsNews

കേന്ദ്രനിര്‍ദേശം അവഗണിച്ച് സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ തീരുമാനം : പരീക്ഷാ കലണ്ടര്‍ തയ്യാറായി

തിരുവനന്തപുരം: കേന്ദ്രനിര്‍ദേശം അവഗണിച്ച് സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ തീരുമാനം . ഈ മാസം 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് പരീക്ഷാ കലണ്ടര്‍ തയാറായതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read Also : സംസ്ഥാനത്ത് ഇനി പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് : മാസ്‌ക് പരിശോധന നിര്‍ബന്ധമാക്കും

പരീക്ഷകള്‍ ജൂണിലേക്കു മാറ്റിവയ്ക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോക്ഡൗണിന്റെ കാലഘട്ടത്തില്‍ തുറക്കാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം അവഗണിച്ചാണ് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button