KeralaLatest NewsNews

ആപ്പിൽ ആപ്പിലായി ബെവ്‌കോ; സംസ്ഥാനത്ത് മദ്യ വിൽപ്പന ശാലകൾ തുറക്കുന്നത് നീളാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ മദ്യ വിൽപ്പന ശാലകൾ തുറക്കുന്നത് നീളാൻ സാധ്യതയെന്ന് റിപ്പോർട്ട്. മദ്യം പാഴ്സലായി വാങ്ങിക്കാനുളള വെർച്വൽ ക്യൂവിന്റെ ആപ്പിൽ തീരുമാനം വൈകുന്നതാണ് കാരണം. ആപ്പിന്റെ സാങ്കേതിക പ്രവർത്തനത്തിൽ ബിവറേജസ് കോർപറേഷനും എക്സൈസ് വകുപ്പും തൃപ്തരായിട്ടില്ല. കൊച്ചിയിലെ ഫെയർകോഡ് എന്ന സ്റ്റാർട്ട് അപ് സ്ഥാപനമാണ് ആപ് നിർമ്മിച്ചത്.

ട്രയൽ റണ്ണിലൂടെ ആപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയശേഷമേ മദ്യ വിപ്പന പുനരാരംഭിക്കൂ. നാളെ ട്രയൽ റൺ നടത്താനാണ് ഇപ്പോഴുളള ധാരണ. നിലവിൽ ബുധനോ വ്യാഴമോ മദ്യ വിൽപ്പന​ ശാലകൾ തുറക്കാനാണ് സർക്കാർ തീരുമാനം. എന്നാൽ ആപ്പിൽ തീരുമാനം എടുക്കുന്നത് വൈകിയാൽ മദ്യക്കടകൾ തുറക്കുന്നത് നീണ്ടുപോകും.

മദ്യവിൽപ്പന നടത്തുക ഓൺലൈൻ ടോക്കൺ ഏർപ്പെടുത്തിയായിരിക്കും. ഇതിനായാണ് വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നത്. ഓൺലൈനിൽ മദ്യത്തിനായി ബുക്കിങ് നടത്താം. ഓൺലൈനിലൂടെ ലഭിക്കുന്ന ടോക്കണിൽ മദ്യത്തിനായി വരി നിൽക്കേണ്ട സമയമടക്കം ഉണ്ടാകും. ഓരോരുത്തർക്കും ലഭിക്കുന്ന സമയത്ത് മാത്രം മദ്യം വാങ്ങാൻ എത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ സജ്ജീകരിക്കും. ഒരേസമയം, വരിയിൽ അഞ്ച് പേരിൽ കൂടുതൽ എത്താത്ത രീതിയിലായിരിക്കും ക്രമീകരണം.

ALSO READ: ഗുജറാത്തിലെ സ്‌ഫോടനമടക്കം നടത്തിയ ദാവൂദിന്റെ അനുയായിയെ ഇന്ത്യക്ക് വിട്ടുനല്‍കാതെ ബ്രിട്ടണ്‍: പാക് വംശജനായ ആഭ്യന്തര സെക്രട്ടറിയുടെ നീക്കം വിവാദത്തിലേക്ക്

അതേസമയം, വിദേശ മദ്യത്തിന് 10 മുതൽ 35 ശതമാനം വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചതോടെ സംസ്ഥാനത്ത് മദ്യവില കൂടുമെന്ന് ഉറപ്പായി. ബിയറിന് പത്ത് രൂപ മുതൽ കൂടും. കിങ്‌ഫിഷർ 100 ൽ നിന്ന് 110 ലേക്ക് എത്തും. കിങ്‌ഫിഷർ ബ്ലൂ 110 ൽ നിന്ന് 121 ആയി ഉയരും. ടുബോർഗിന് 90 രൂപയിൽ നിന്നു 100 ആയി വില വർധിക്കും. ബിവറേജസ് കോർപ്പറേഷന്റെ വില അനുസരിച്ചാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button