ന്യൂയോര്‍ക്ക് : ലൈവായി പൊതുജനത്തിനു മുന്നില്‍ കോവിഡ് ടെസ്റ്റിന് വിധേയനായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു ക്വാമോ. ജനങ്ങളെ കോവിഡ് ടെസ്റ്റിലേക്ക് കൂടുതൽ ആകർഷിക്കാനായിരുന്നു ഇത്തരമൊരു നടപടി. ലക്ഷണങ്ങള്‍ കാണിക്കുന്നവരോ സമ്പർക്കത്തിലേർപ്പെട്ടവരോ ആയ ന്യൂയോര്‍ക്കുകാരോട് ടെസ്റ്റിന് വിധേയരാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
“ടെസ്റ്റിന് വിധേരാവാന്‍ മടിക്കാണിക്കേണ്ടതില്ല. നിങ്ങള്‍ മിടുക്കരും അച്ചടക്കവുമുള്ളവരായിരിക്കണം; നിങ്ങള്‍ നിങ്ങളെയും കുടുംബത്തെയും, ന്യൂയോര്‍ക്കിനെയും സ്‌നേഹിക്കുകയും ഐക്യത്തോടെ നിലകൊള്ളുകയും വേണം”, ക്വാമോ പറഞ്ഞു.
”ഞാന്‍ നാളെ ഇവിടെ ഇല്ലെന്നതിനര്‍ത്ഥം ഞാന്‍ കോവിഡ് പോസിറ്റീവായെന്നാണെന്ന്” ഗവര്‍ണര്‍ പറഞ്ഞു. മുമ്പ് നിരവധി തവണ അദ്ദേഹം ടെസ്റ്റിന് വിധേയനയിട്ടുണ്ടെങ്കിലും പൊതുജനത്തിനു മുന്നില്‍ ആദ്യമായാണ് ഇത്തരമൊരു ടെസ്റ്റിന് വിധേയനാവുന്നത്.
Post Your Comments