Latest NewsInternational

മുൻഗാമികളുടെ ഛായാ ചിത്രങ്ങള്‍ എടുത്തു മാറ്റി, കിംഗ് ജോംഗ് ഉന്നിന്റെ ആരോഗ്യനിലയില്‍ വീണ്ടും ദുരൂഹത

കിംഗ് ജോംഗിന്റെ പിതാവ് കിം ഇല്‍ സുംഗ്, മുത്തശ്ശന്‍ കിംഗ് ജോംഗ് ഇല്‍ എന്നിവരുടെ ചിത്രങ്ങളാണ് സ്‌ക്വയറില്‍ നിന്നും നീക്കം ചെയ്തത്.

പ്യോംഗ്യാംഗ് : ഒരു ഇടവേളയ്ക്ക് ശേഷം ഉത്തര കൊറിയന്‍ ഭരണാധികാരി കിംഗ് ജോംഗ് ഉന്നിന്റെ ആരോഗ്യനില വീണ്ടും ചര്‍ച്ചാ വിഷയം ആകുന്നു. പ്യോംഗ്യാംഗിലെ സ്‌ക്വയറില്‍ സ്ഥാപിച്ചിട്ടുള്ള കിംഗ് ജോംഗിന്റെ മുന്‍ഗാമികളുടെ ഛായാ ചിത്രങ്ങള്‍ നീക്കം ചെയ്തതോടെയാണ് കിംഗ് ജോംഗിന്റെ ആരോഗ്യനില വീണ്ടും ചര്‍ച്ചാ വിഷയമായത്.കിംഗ് ജോംഗിന്റെ പിതാവ് കിം ഇല്‍ സുംഗ്, മുത്തശ്ശന്‍ കിംഗ് ജോംഗ് ഇല്‍ എന്നിവരുടെ ചിത്രങ്ങളാണ് സ്‌ക്വയറില്‍ നിന്നും നീക്കം ചെയ്തത്.

അവസാനമായി കിംഗ് ജോംഗിന്റെ പിതാവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഛായാ ചിത്രം സ്ഥാപിക്കുന്നതിനാണ് ഇതിന് സമാനമായ രീതിയില്‍ മുന്‍മുണ്ടായിരുന്ന ചിത്രങ്ങള്‍ എടുത്തു മാറ്റിയത്. കിംഗ് ജോംഗ് ഉന്നിന്റെ ആരോഗ്യനില ദുരൂഹമായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഛായാ ചിത്രം സ്ഥാപിക്കുന്നതിനു വേണ്ടിയാണോ പഴയ ചിത്രങ്ങള്‍ എടുത്തു മാറ്റിയത് എന്നും സംശയിക്കുന്നുണ്ട്.

ചൈനീസ് അംബാസഡറെ മരിച്ച നിലയില്‍ കണ്ടെത്തി, മരണകാരണം വെളിപ്പെടുത്തിയില്ല

ഛായാ ചിത്രങ്ങള്‍ നീക്കിയതിന് പുറമേ കിം ഇല്‍ സുംഗ് സ്‌ക്വയറിലെ സൈനിക പരേഡുകളെ മറികടക്കാന്‍ കിം ഉപയോഗിക്കുന്ന പ്രധാന നിരീക്ഷണ ഡെക്കും ഈ പ്രക്രിയയുടെ ഭാഗമായി പൊളിച്ചുമാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഛായാ ചിത്രങ്ങള്‍ എടുത്തു മാറ്റിയതിനെ തുടര്‍ന്ന് പല മാദ്ധ്യമങ്ങളും കിംഗ് ജോംഗിന്റെ ആരോഗ്യനില സംബന്ധിച്ച്‌ ഊഹാ പോഹങ്ങളും വാര്‍ത്തകളായി നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button