Latest NewsIndia

മഹാരാഷ്ട്രയിൽ നിന്ന് സ്വന്തം നാട്ടിലേക്കു കാല്‍നടയായി മടങ്ങിയ കുടിയേറ്റത്തൊഴിലാളി പട്ടിണി മൂലം വഴിമധ്യേ മരിച്ചു

മുംബൈ :ലോക്ക്‌ഡൗണിനെത്തുടര്‍ന്ന്‌ മഹാരാഷ്ട്രയിൽ നിന്ന് സ്വന്തം നാട്ടിലേക്കു കാല്‍നടയായി മടങ്ങിയ കുടിയേറ്റത്തൊഴിലാളി മൂന്നു ദിവസമായി ആഹാരം കഴിക്കാതെ തളർന്നു മരിച്ചതായി റിപ്പോർട്ട് .മഹാരാഷ്‌ട്രയില്‍നിന്ന്‌ ഉത്തര്‍പ്രദേശിലേക്കു നടന്നുപോയ വിക്രം(60) എന്നയാളാണു മരിച്ചത്‌. മൂന്നു ദിവസമായി ഭക്ഷണംപോലും കഴിക്കാതെയായിരുന്നു ബന്ധുക്കള്‍ക്കൊപ്പം ഇദ്ദേഹത്തിന്റെ യാത്ര എന്നാണ് മറ്റുള്ളവർ പറയുന്നത്.

വെള്ളിയാഴ്‌ച യാത്ര പുറപ്പെടും മുമ്പാണ്‌ ഇദ്ദേഹം അവസാനമായി ഭക്ഷണം കഴിച്ചതെന്നു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അതേസമയം കൂടെയുണ്ടായിരുന്നവർ ഭക്ഷണം കഴിച്ചിരുന്നോ എന്ന് വ്യക്തമല്ല.ജോലിയില്ലാതായതോടെ മഹാരാഷ്‌ട്രയില്‍ തുടരാന്‍ കഴിയാതെ യു.പിയിലെ ഹര്‍ദോയ്‌ ജില്ലയിലെ ഗ്രാമത്തിലേക്കു പോകുകയായിരുന്നു ഇവര്‍. ലഖ്‌നൗവില്‍നിന്ന്‌ 120 കിലോമീറ്റര്‍ അകലെയുള്ള കന്നൗജ്‌ ജില്ലയിലെത്തി സംഘം വിശ്രമിച്ചു.

തുടര്‍ന്ന്‌ ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ നടത്തം ആരംഭിച്ചതോടെ വിക്രം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പൊതുഗതാഗതം നിലച്ചതോടെ നിരവധി കുടിയേറ്റത്തൊഴിലാളികളാണു അധികൃതരുടെ വാക്കിന് വില കൊടുക്കാതെ കാല്‍നടയായി സ്വന്തം ഗ്രാമങ്ങളിലേക്കു മടങ്ങുന്നത്‌. ഇതിനിടെ നിരവധി അപകടങ്ങളും ഉണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button