Latest NewsKeralaNattuvarthaNews

ജീവൻ പണയം വച്ച് യാത്ര ചെയ്ത് യുവാവ് ; ഭാര്യയെയും മകളെയും കാണാൻ ലോറിയുടെ സ്‌റ്റെപ്പിനിയില്‍ ഒളിച്ചിരുന്നു; കയ്യോടെ പിടികൂടി പോലീസ്

ലോറിയുടെ അടിയില്‍ സ്‌റ്റെപ്പിനിയില്‍ ഒരാള്‍ ഇരിക്കുന്നത് ചെക്ക്‌പോസ്റ്റിലെ ഒരു പൊലീസുകാരനാണ് കണ്ടുപിടിച്ചത്

തെന്മല; ജീവൻ പണയം വച്ച് യാത്ര ചെയ്ത് യുവാവ്, കേരളത്തില്‍ ഉള്ള ഭാര്യയെയും മകളെയും കാണാന്‍ യുവാവിന്റെ സാഹസിക ശ്രമം,, തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് എത്തിയ ലോറിയുടെ അടിയില്‍ സ്‌റ്റെപ്പിനി ടയറില്‍ കയറി ഒളിച്ചുകടക്കാന്‍ ശ്രമിച്ചയാളെയാണ് പോലീസ് കൈയോടെ പിടികൂടിയത്, തുടര്‍ന്ന് നിരീക്ഷണത്തില്‍ വിട്ടു,, കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം നടന്നത്.

വൈകിട്ട് തമിഴ്‌നാട്ടില്‍ നിന്ന് ചരക്കുമായെത്തിയ ലോറി ആര്യങ്കാവ് പോലീസ് ചെക്ക്‌പോസ്റ്റില്‍ പരിശോധിച്ചിരുന്നു, പരിശോധനയ്ക്ക് ശേഷം ലോറിക്ക് പോകാന്‍ അനുമതി നല്‍കി,, ലോറി അവിടെ നിന്ന് എടുത്ത ശേഷമാണ് ലോറിയുടെ അടിയില്‍ സ്‌റ്റെപ്പിനിയില്‍ ഒരാള്‍ ഇരിക്കുന്നത് ചെക്ക്‌പോസ്റ്റിലെ ഒരു പൊലീസുകാരനാണ് കണ്ടുപിടിച്ചത്.

സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസ് ബൈക്കില്‍ പിന്തുടര്‍ന്ന് ലോറി കസ്റ്റഡിയിലെടുത്തു, കേരളത്തിലുള്ള ഭാര്യയെയും കുഞ്ഞിനെയും കാണാനാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്, തുടര്‍ന്ന് ഇയാളെ പോലീസും ആരോഗ്യകുപ്പ് അധികൃതരും നിരീക്ഷണത്തില്‍ വിട്ടു. എന്നാല്‍, ഇയാള്‍ ഒളിച്ചിരുന്നത് കണ്ടില്ലെന്നാണ് ലോറി ജീവനക്കാര്‍ പോലീസിന് മൊഴി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button