KeralaLatest NewsNews

ആരാധാനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണം- കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം • കോവിഡ്-19ന്‍റെ ഭീഷണിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം അടച്ചിടേണ്ടിവന്ന അമ്പലങ്ങള്‍, ദേവാലയങ്ങള്‍, പള്ളികള്‍, മറ്റ് ആരാധനാ സ്ഥലങ്ങള്‍ എന്നിവ ലോക്ഡൗണിന്‍റെ മൂന്നാം ഘട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ്-19 ലോക്ഡൗണിന്‍റെ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് ആരാധനാലയങ്ങള്‍ തുറന്ന് ആരാധന നടത്തുവാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ദേവാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് കേരളത്തിലെ ക്രൈസ്തവ മേലധ്യക്ഷډാര്‍ സംയുക്തമായി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിവേദനം പരിഗണിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അഭ്യര്‍ത്ഥിച്ചു.

ഇത്തവണത്തെ റംസാന്‍ നോമ്പാചരണത്തിന് മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജുമാമസ്ജിദില്‍ പോയി നോമ്പു മുറിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും കഴിഞ്ഞില്ല. റംസാന് ഇനി ദിവസങ്ങല്‍ മാത്രമേയുള്ളൂ. റംസാന്‍ പെരുന്നാള്‍ ദിനത്തിലെങ്കിലും പള്ളികളില്‍ പ്രാതിനിധ്യ സ്വഭാവത്തില്‍ പ്രാര്‍ത്ഥനയ്ക്ക് മുസ്ലീം സഹോദരങ്ങള്‍ക്ക് കേരളത്തില്‍ അവസരം നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളില്‍ ദൈനംദിന പൂജകളും ചടങ്ങുകളും നടത്താതെ രണ്ടുമാസത്തിലധികമായി പൂട്ടിക്കിടക്കുകയാണ്. ആയിരക്കണക്കിന് ശാന്തിക്കാരും മറ്റ് ജീവനക്കാരും വരുമാനമില്ലാതെ വിഷമിക്കുകയാണ്. ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളില്‍ എത്താത്തതു കൊണ്ട് ക്ഷേത്രങ്ങളിലെ വരുമാനം ഇല്ലാതായി. ഇതുമൂലം മിക്ക ക്ഷേത്രങ്ങളിലേയും ദൈനംദിന ചിലവുകള്‍ പോലും നടത്താന്‍ കഴിയാതെ വിഷമിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലോക്ഡൗണിന്‍റെ നാലാം ഘട്ടത്തില്‍ ഭക്തജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും കൂടി സ്വീകാര്യമായ ഫോര്‍മുലയില്‍ ആരാധനാ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button