Latest NewsNewsCareer

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 തസ്തികയിൽ അഡ്ഹോക്ക് നിയമനം : അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ കീഴാറ്റൂര്‍, ആലിപ്പറമ്പ്, ചുങ്കത്തറ, അമരമ്പലം, മക്കരപ്പറമ്പ് എന്നിവിടങ്ങളില്‍ അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പ്ലസ്ടുവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സിലെ ഡിപ്ലോമയുമാണ് യോഗ്യത.

Also read : ഫാര്‍മസിസ്റ്റ് : താത്ക്കാലിക നിയമനം

താത്പര്യമുള്ളവര്‍ ബയോഡാറ്റ(മൊബൈല്‍ നമ്പര്‍ സഹിതം) വയസ്, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ മെയ് 18ന് വൈകീട്ട് അഞ്ചിനകം dmoesttmlpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483 – 2737857, 0483-2736241.

shortlink

Related Articles

Post Your Comments

Related Articles


Back to top button