തിരുവനന്തപുരം; ഇത്തവണ ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നിട്ടും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിക്കായി ഹോട്ടലുടമകള്‍ സര്‍ക്കാരിനെ സമീപിച്ചു, നിലവില്‍ പാഴ്സല്‍ നല്‍കാന്‍ മാത്രമായി തുറക്കുന്ന ഹോട്ടലുകള്‍ ഇരുന്ന് കഴിക്കാനും അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍ഡ് അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരിയ്ക്കുന്നത്.
എന്നാൽ സർക്കാർ നിർദേശിക്കുന്ന സാമൂഹിക അകലം കൃത്യമായി പാലിച്ച് ഹോട്ടലുകളിൽ ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണം എന്നാണ് ഹോട്ടലുടമകളുടെ ആവശ്യം പുറത്ത് വന്നിരിയ്ക്കുന്നത്., പാഴ്സല്‍ സര്‍വ്വീസ് നടത്താനും ഓൺലൈനായി ഓർഡർ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യാനുമാണ് നിലവില്‍ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ അനുമതി കൊടുത്തിരിയ്ക്കുന്നത്, എന്നാൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി വേണമെന്നാണ് പുതിയ ആവശ്യം.
പക്ഷേ നിലവിൽ ഓണ്‍ലൈന്‍ ഭക്ഷണവ്യാപാരം സാധാരണ ഹോട്ടലുകള്‍ക്ക് യോജിച്ചതല്ലെന്ന് ഹോട്ടലുടമകള്‍ ചൂണ്ടിക്കാട്ടുന്നു,, വളരെ ചുരുക്കം ഹോട്ടലുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്നത്, ചെറുകിട ഹോട്ടലുകളെല്ലാം ഒന്നരമാസത്തോളമായി അടച്ചു പൂട്ടി കിടക്കുകയാണെന്ന കാര്യവും ഹോട്ടലുടമകള്‍ വ്യക്തമാക്കുന്നു.
Post Your Comments