Latest NewsIndiaNewsTechnology

ജീ​വ​ന​ക്കാ​ർ​ക്ക് കോവിഡ് സ്ഥിരീകരിച്ചു : ഇന്ത്യയിൽ ഓപ്പോ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി

നോ​യ്ഡ: ജീ​വ​ന​ക്കാ​ർ​ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി  പ്രമുഖ ചൈനീസ് സ്മാ​ർ​ട്ട്ഫോ​ൺ ബ്രാ​ൻ​ഡാ​യ ഓ​പ്പോ​. ഗ്രേ​റ്റ​ര്‍ നോ​യ്ഡ​യി​ലു​ള്ള ഫാ​ക്ട​റി​യി​ല്‍ ആ​റ് പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചതോടെയാണ് ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചത്. ജീ​വ​ന​ക്കാ​രൊ​ടെ​ല്ലാം വീ​ട്ടി​ൽ ക​ഴി​യാ​ൻ ക​മ്പ​നി നി​ർ​ദേ​ശി​ച്ചതായും വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഐ​എ​എ​ന്‍​എ​സ് റി​പ്പോ​ര്‍​ട്ട് ചെയ്തു.

Also read : ജിഫിയെ വൻ തുകയ്ക്ക് സ്വന്തമാക്കി ഫേസ്ബുക്

അതേസമയം മ​റ്റൊ​രു സ്മാ​ര്‍​ട്‌​ഫോ​ൺ ബ്രാ​ൻ​ഡാ​യ വി​വോ​യു​ടെ നോ​യി​ഡ​യി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​ലെ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വോ​യു​ടെ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന യൂ​ണി​റ്റ് ഇ​വി​ടെ നി​ന്നും 15 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യായതിനാൽ വി​വോ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നാണ് റിപ്പോർട്ട്. മേ​യ് എ​ട്ടു മു​ത​ൽ സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്ത​നം പു​നഃ​രാ​രം​ഭി​ച്ചുവെങ്കിലും 30 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button