തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പില്‍ എസ്ഐയുടെ അക്രമം , മെഡിക്കല്‍ ഷോപ്പ് ഉടമയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. തിരുവനന്തപുരം മേനംകുളത്തെ മെഡിക്കല്ഷോപ്പിലായിരുന്നു എസ്ഐയുടെ പരാക്രമം. ഉടമയെ അസഭ്യം വിളിച്ചെന്നും പരാതിയുണ്ട്. എന്നാല്‍ മാസ്ക് ധരിക്കാത്തതിനു താക്കീത് ചെയ്തതാണെന്നാണ് എസ്ഐയുടെ വിശദീകരണം. ഞായറാഴ്ച വൈകിട്ട് ഏഴു മണിക്കാണ് സംഭവം.
Read Also : പിണങ്ങി പോയ ഭാര്യയെ കണ്ടെത്തി പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഭര്‍ത്താവ് തട്ടിപ്പുകേസിൽ പിടിയിൽ
കടയുടെ മുന്നില്‍ പൊലീസ് ജീപ്പ് വന്നുനില്ക്കുകയും തന്നെ എസ്ഐ പുറത്തേക്കു വിളിക്കുകയും ചെയ്തെന്നു കടയുടമ പറയുന്നു. കടയ്ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ കാര്യമെന്താണെന്ന് തിരക്കി. ഇതാണ് എസ്ഐയെ പ്രകോപിപ്പിച്ചത്. ജീപ്പില്‍ നിന്നിറങ്ങി കടയുടമയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നാണ് മെഡിക്കല്‍ഷോപ്പ് ഉടമയുടെ പരാതിയില്‍ പറയുന്നത്. അതേസമയം താന്‍ കടയുടമ മാസ്ക് ധരിക്കാത്തതിന് താക്കീത് ചെയ്തെന്നാണ് എസ്ഐയുടെ ന്യായീകരണം.
Post Your Comments