KeralaLatest NewsNews

അബുദാബി- കോഴിക്കോട് വിമാനത്തിൽ എത്തിയത് 180 പ്രവാസികൾ : 9 പേരെ ആശുപത്രിയിലേക്ക് മാറ്റി

കരിപ്പൂര്‍ • ഞായറാഴ്ച പുലർച്ചെ 2.07 ന് കരിപ്പൂരിൽ എത്തിയ അബുദാബി- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തിൽ എത്തിയത് 180 പ്രവാസികൾ. 66 സ്ത്രീകളും 114 പുരുഷന്മാരും. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 178 പേരും ഒരു മാഹി സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയുമാണ് എത്തിയത്. ഇവരിൽ 49 പേർ കോഴിക്കോട് സ്വദേശികളാണ്.

മെഡിക്കൽ പരിശോധനയ്ക്ക് ശേഷം 3 കോഴിക്കോട് സ്വദേശികളെയും 6 മലപ്പുറം സ്വദേശികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 80 പേരെ സർക്കാർ കോവിഡ് കെയർ സെന്ററിലേക്കും 3 പേരെ പെയ്ഡ് കോവിഡ് കെയർ സെന്ററിലേക്കും 88 പേരെ ഹോം ക്വാറിന്റീനിലും അയച്ചു. കോഴിക്കോട് ജില്ലയിൽ 26 പേരെ സർക്കാർ കോവിഡ് കെയർ സെന്ററിലേക്കും 20 പേരെ ഹോം ക്വാറിന്റീനിലും അയച്ചു.

യാത്രക്കാരില്‍ 17 പേർ ഗര്‍ഭിണികളും 22 പേര്‍ കുട്ടികളും 14 പേര്‍ മുതിര്‍ന്ന പൗരന്മാരും 41 പേര്‍ അടിയന്തര ചികിത്സക്ക് എത്തിയവരും ആണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button