തിരുവനന്തപുരം • സംസ്ഥാനത്ത് തിങ്കളാഴ്ച 29 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലം – 6, തൃശൂര്‍ – 4 , തിരുവനന്തപുരം -3 , കണ്ണൂര്‍ – 3, പത്തനംതിട്ട – 2, ആലപ്പുഴ – 2, കോട്ടയം – 2, കോഴിക്കോട്- 2, കാസര്‍ഗോഡ് -2, എറണാകുളം-1, പാലക്കാട്-1, മലപ്പുറം -1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ ബാധിതരില്‍ 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 7 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും കോവിഡ് ബാധിച്ചു. കണ്ണൂരുള്ള ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.
ഇന്ന് ആരും രോഗമുക്തി നേടിയില്ല. ഇതുവരെ 630 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇന്ന് പുതുതായി 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
69730 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളില്‍ നിരീക്ഷണത്തിലാണ്. 126 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45905 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44651 എണ്ണവും നെഗറ്റീവാണ്. സെന്‍്റിനല്‍ സര്‍വലൈന്‍സിന്‍്റെ ഭാഗമായി ശേഖരിച്ച 5154 5085 എണ്ണം നെഗറ്റീവാണ്.
സംസ്ഥാനത്ത് ഇന്ന് 6 ഹോട്ട്സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 29 ആയി.
ഇനിമുതല്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അന്തര്‍ജില്ല യാത്രകള്‍ക്ക് പാസ് വേണ്ടെന്നും തിരിച്ചറിയല്‍ രേഖമാത്രം മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്നാല്‍, പൊതുഗതാഗതം അനുവദിക്കില്ല. രാത്രിയാത്ര അനുവദിക്കില്ല.
Post Your Comments