Latest NewsNewsMobile PhoneTechnology

വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിൽ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ‘മെസഞ്ചര്‍ റൂംസ്’ എത്തി

സാന്‍ഫ്രാന്‍സിസ്‌കോ : ഫേസ്ബുക്കിന്റെ പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് സേവനമായ ‘മെസഞ്ചര്‍ റൂംസ്’ വാട്‌സാപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലെത്തി. 2.20.163 വാട്‌സാപ്പ് ബീറ്റാ പതിപ്പിലാണ് മെസഞ്ചര്‍ റൂംസ് സേവനം ബന്ധിപ്പിച്ചിട്ടുള്ളത്.

ഇതിനായി ചാറ്റിനുള്ളിലെ ഷെയര്‍ മെനുവില്‍ ‘റൂം’ എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ട്. അതില്‍ ക്ലിക്ക് ചെയ്താല്‍ മെസഞ്ചറില്‍ വീഡിയോ ചാറ്റിനുള്ള റൂം ക്രിയേറ്റ് ചെയ്യുന്നതിനായുള്ള വിന്‍ഡോ തുറക്കും.

മെസഞ്ചറില്‍ ഒരു റൂം ക്രിയേറ്റ് ചെയ്യുക. ഗ്രൂപ്പ് വീഡിയോ ചാറ്റിലേക്കുള്ള ഒരു ലിങ്ക് എല്ലാവര്‍ക്കും അയച്ചുകൊടുക്കുക. വാട്‌സാപ്പോ, മെസഞ്ചറോ ഇല്ലാത്തവര്‍ക്കും അയച്ചുകൊടുക്കാം എന്ന കുറിപ്പ് ആ വിന്‍ഡോയില്‍ കാണാം.

ഏറ്റവും പുതിയ വാട്‌സാപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ചുരുക്കം ചിലര്‍ക്ക് മാത്രമേ ഇപ്പോള്‍ ‘റൂം’ സേവനം വാട്‌സാപ്പില്‍ ലഭിക്കൂ. അതും ചില രാജ്യങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് വീഡിയോ കോണ്‍ഫറന്‍സിങിനായി മെസഞ്ചര്‍ റൂം സേവനം ഫെയ്‌സ്ബുക്ക് പുറത്തിറക്കിയത്. ഇതിലൂടെ ഒരേ സമയം 50 പേരുമായി സംസാരിക്കാനാവും. സൂം, സ്‌കൈപ്പ്, ഗൂഗിള്‍ മീറ്റ് പോലുള്ള സേവനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് പ്രാധാന്യം വര്‍ധിച്ചതാണ് പുതിയ സേവനം രംഗത്തിറക്കാന്‍ ഫെയ്‌സ്ബുക്കിന് പ്രേരണയായത്.

shortlink

Post Your Comments


Back to top button