അബുദാബി : യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് ആറു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 220 ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ന് ഇന്ന് രോഗം സ്ഥിരീകരിച്ചത് 731 പേര്‍ക്കാണ്. ആകെ 23,358 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇന്ന് പുതുതായി 581 പേർ അസുഖം പൂർണമായും ഭേദമായി ആശുപത്രി വിട്ടു. യുഎഇയിൽ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 8,512 ആണ്. പുതിയ രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. 40,000 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് പരിശോധന നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ 15 ലക്ഷത്തിലധികം പേരെ യുഎഇയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ പേരെ പരിശോധിക്കാനാണ് തീരുമാനം.
Post Your Comments