ദുബായ് • യു.എ.ഇയില്‍ ശനിയാഴ്ച 796 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
603 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 22,627 ആയി. ഇതുവരെ 7,931 പേരാണ് രോഗമുക്തി നേടിയത്.
ശനിയാഴ്ച 4 മരണങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ മരണങ്ങളുടെ എണ്ണം 214 ആയി.
കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പിലാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം ഊന്നിപറഞ്ഞു.
എല്ലാവരുടേയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
Post Your Comments