തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്ന് വിശദമായി മനസ്സിലാക്കുന്നതിന് വിദഗ്ധ സമിതി പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ആണ് സമിതി രൂപീകരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി സാമ്ബത്തികാഘാത സര്‍വേ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കും.
ഈ സര്‍വേയുടെ ഭാഗമായി വിവിധ മേഖലകളിലെ സാമ്ബത്തികാഘാതം സംബന്ധിച്ച് ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ ചോദ്യാവലി പ്രസിദ്ധീകരിക്കുന്നത്. കോവിഡ്-19 മഹാമാരിയും തുടര്‍ന്നുള്ള ലോക്ഡൗണും മൂലം മേല്‍പ്പറഞ്ഞ മേഖലകളില്‍ എന്തെല്ലാം ആഘാതങ്ങള്‍ ഉണ്ടായി എന്നത് സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കോവിഡ് മൂലം ഉണ്ടായ സാമ്ബത്തികാഘാതം മറികടക്കാന്‍ വേണ്ട സമയത്തെക്കുറിച്ചും മാര്‍ഗങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാറിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഈ സര്‍വേയില്‍ ഉള്‍പ്പെടുന്നില്ല. ഈ സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്കിയ പൊതു കാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ. വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനം ഉണ്ടാകാത്ത തരത്തിലാകും േഡറ്റയുടെ ഉപയോഗം. സാമ്ബത്തികാഘാത സര്‍വേയുടെ വിശദാംശങ്ങള്‍ക്കും ചോദ്യാവലിക്കുമായി eis.kerala.gov.in സന്ദര്‍ശിക്കണം.
മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, അഡീഷനല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ് കുമാര്‍ സിങ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്. രാമകുമാര്‍ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍. ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
Post Your Comments