ന്യൂഡല്‍ഹി : രാഷ്ട്രപതി ഭവനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ്- 19 സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് പദവിയിലുള്ള ഇദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാഷ്ട്രപതി ഭവന്റെ ഉള്ളിലാണ് എസിപിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്. ഇതോടെ രാഷ്ട്രപതിഭവനിലെ നിരവധി പോലീസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രസിഡന്റ് സെക്രട്ടറിയേറ്റിലെ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments