
ദുബായ് : ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ. കൃഷ്ണപിള്ള(61)യാണ് യുഎഇയിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് കോവിഡ് പരിശോധനാ ഫലം പുറത്തു വന്നത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 79 ആയി.
Also read : വന്ദേ ഭാരത് ദൗത്യം : മസ്ക്കറ്റ് – തിരുവനന്തപുരം വിമാനം പുറപ്പെട്ടു
കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി മരിച്ചു. ബനിയാസില്‍ ഗ്രോസറി നടത്തുന്ന മടിക്കൈ സ്വദേശി സി. കുഞ്ഞാമുവാണ് (53) ഇന്നലെ രാത്രി 12 മണിയോടെ മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി മഫ്‌റഖ് ആശുപത്രി വെന്റിലേറ്ററിലായിരുന്നു. കുഞ്ഞാമു കടയുടെ ലൈസന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു മാസം മുമ്പാണ് അബുദാബിയിലേക്ക് പോയത്. പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments