Latest NewsNewsIndia

കോവിഡ് 19, മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നു; നാലാം ഘട്ട മാര്‍ഗ്ഗരേഖ ഇന്ന്

റെഡ് സോണുകള്‍ പുനര്‍നിര്‍വചിക്കാന്‍ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ

ന്യൂഡൽഹി; കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ രാജ്യത്തെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും,, നാലാം ഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ഇന്ന് പ്രസിദ്ധീകരിക്കും, മെയ് 31 വരെയാകും നാലാം ഘട്ട ലോക്ക് ഡൗണ്‍,, നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഓട്ടോറിക്ഷകള്‍ അനുവദിച്ചേക്കും, സാമൂഹിക അകലം പാലിച്ച്‌ ടാക്സിക്കാര്‍ക്കും നല്കാന്‍ സാധ്യതയുണ്ട്. ഇ- വില്‍പ്പന പുനഃസ്ഥാപിച്ചേക്കും. റെഡ് സോണുകള്‍ പുനര്‍നിര്‍വചിക്കാന്‍ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി.

എന്നാൽ ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു,, ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്,, 18 ന് ശേഷം സര്‍വീസ് ആരംഭിക്കാനുള്ള വിമാന കമ്പനികളുടെ ആവശ്യത്തിന് അന്തിമ തിരുമാനം പ്രധാനമന്ത്രി എടുക്കട്ടെ എന്നാണ് ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തത്,, മെട്രോ സര്‍വീസുകള്‍ മെയ് 30 വരെ ഉണ്ടാകില്ല. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെതാണ് തീരുമാനങ്ങൾ..

shortlink

Related Articles

Post Your Comments

Related Articles


Back to top button