Latest NewsNewsInternational

ഉത്തരകൊറിയയില്‍ നിന്ന് കിം ജോങ് ഉന്നിനെ കുറിച്ചും ഭരണത്തില്‍ വരുന്ന മാറ്റത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ പുറത്തുവിട്ട് അന്താരാഷ്ട്രമാധ്യമങ്ങള്‍

പ്യോഗ്യാംഗ്: ഉത്തരകൊറിയയില്‍ നിന്ന് കിം ജോങ് ഉന്നിനെ കുറിച്ചും ഭരണത്തില്‍ വരുന്ന മാറ്റത്തെ കുറിച്ചുമുള്ള വാര്‍ത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കിം രാജ്യത്തെ സുപ്രധാന ചാരസംഘടനയുടെ തലവനെയും സുപ്രീം ഗാര്‍ഡ് കമാന്‍ഡറെയും മാറ്റിയതായാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിലെ ഇംഗ്ലീഷ് ദിനപത്രം കൊറിയ ഹെറാള്‍ഡാണ് വാര്‍ത്ത പുറത്തുവിട്ടത്.

Read Also മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കിം ജോങ് ഉന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ട സംഭവം : ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് പറയാനുണ്ടെന്ന് ട്രംപ്, ആകാംക്ഷയില്‍ ലോകരാഷ്ട്രങ്ങള്‍

2019 ഡിസംബര്‍ മുതല്‍ ചാരസംഘടന തലവനായിരുന്ന ജാംഗ് കില്‍ സോംഗിനെ മാറ്റി പകരം ലെഫ്റ്റനന്റ് ജനറല്‍ റിം ക്വാംഗ്് ഇല്ലിനെയാണ് നിയമിച്ചിരിക്കുന്നത്. 2010 മുതല്‍ കിമ്മിന്റെയും കുടുംബത്തിന്റെയും പ്രധാന അംഗരക്ഷകനും സുപ്രീം ഗാര്‍ഡ് കമാന്‍ഡറുമായ യുന്‍ ജോംഗ് റിന്നിനെയും മാറ്റി. അതേസമയം, സുരക്ഷ പ്രാധാന്യമുള്ള രണ്ട് പദവികളിലും പെട്ടെന്നുള്ള നടപടികള്‍ എന്തുകൊണ്ടാണെന്ന കാര്യം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button